തിരുവനന്തപുരം : എസ്എഫ്ഐ നേതാക്കളെ സാമൂഹ്യവിരുദ്ധരായി കണക്കാക്കി ഒറ്റപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സിപിഎം സംരക്ഷണമുളളത് കൊണ്ടാണ് ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടാവുന്നത്. കാര്യവട്ടത്ത് റാഗിംഗ് നടത്തിയത് എസ്എഫ്ഐ നേതാക്കളാണെന്ന് ഇരയായ വിദ്യാര്‍ത്ഥി തന്നെ പറഞ്ഞു. റാഗിംഗിനതിരെ ബിജെപി സിഗ്നേച്ചര്‍ ക്യാമ്പയിന് ആരംഭിക്കുമെന്നും കെ സുരേന്ദ്രന് അറിയിച്ചു.
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ കൊലപാതകം നടന്ന വാര്‍ഷിക ദിനമാണിന്ന്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റാഗിംഗ് ആവര്‍ത്തിക്കുന്നു. പൊലീസ് നിഷ്ക്രിയത്വവും കേസെടുക്കുന്നതിലെ വീഴ്ചയും സര്‍ക്കാരിന്റെ സഹായവുമാണ് റാഗിംഗിന് കാരണം.
ദല്‍ഹിയിലെ അരവിന്ദ് കെജ്രിവാളിന്റെ വിധി കേരളത്തില്‍ പിണറായി വിജയനും വരും.സര്‍ക്കാര്‍ വലിയ അഴിമതി നടത്തിയിട്ടും പ്രതിപക്ഷമൊന്നും ചെയ്യുന്നില്ല. ഒന്നിനും കൊള്ളാത്ത പ്രതിപക്ഷത്തിന്റെ തണലിലാണ് സര്‍ക്കാരിന്റെ നിലനില്പെന്ന് കെ സുരേന്ദ്രന് പറഞ്ഞു.
വയനാട് പുനരധിവാസം നടത്താന്‍ കേന്ദ്ര വായ്പ സമയപരിധി നീട്ടി ചോദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. കിട്ടിയ ധനസഹായം ശരിയായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. വയനാട്ടിലെ ജനങ്ങളെ ഇനിയും വഞ്ചിക്കരുതെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: