ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും നേരിടുന്ന പാകിസ്താനിൽ ഭീകരർ ഒന്നൊന്നായി ഉന്മൂലനം ചെയ്യപ്പെടുകയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കൊല്ലപ്പെട്ടത് മൂന്ന് ഭീകരരാണ് . ഇപ്പോഴിതാ ലഷ്കർ തലവന്മാരിൽ ഒരാളായ ലഷ്‌കർ-ഇ-ത്വയ്ബ തലവൻ മൗലാന കാഷിഫ് അലിയെയും അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തിയിരിക്കുകയാണ്.
പുൽവാമയിൽ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച വീരജവാന്മാരുടെ ഓർമകൾക്ക് മുന്നിൽ രാജ്യം നമിക്കുമ്പോഴാണ് പാക് നെഞ്ചിൽ ഇടിമിന്നലായി ഈ പ്രഹരം . അതിനു പിന്നാലെ ഹഫീസ് സയീദ് അടക്കമുള്ളവർ ഭീതിയിലാണെന്നും സൂചനയുണ്ട്.കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മൂന്ന് ലഷ്കർ ഇ തൊയ്ബ തീവ്രവാദികൾ കൊല്ലപ്പെട്ടതായും അതിൽ രണ്ട് പേർ റോഡപകടങ്ങളിൽ മരിച്ചതായും റിപ്പോർട്ടുണ്ട്.
ലഷ്‌കർ ഇ തൊയ്ബയുമായി ബന്ധപ്പെട്ട തീവ്രവാദ സംഘടനകൾ പാകിസ്ഥാൻ സർക്കാരിനെ വിമർശിക്കുകയും മൗലാന കാഷിഫ് അലിയുടെ കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
2023 ഫെബ്രുവരി 21 മുതൽ 2023 ഫെബ്രുവരി 27 വരെ എട്ട് ദിവസത്തിനുള്ളിൽ കൊടും മൂന്ന് ഭീകരരെയാണ് അജ്ഞാതർ വധിച്ചത് . ഫെബ്രുവരി 27 തിങ്കളാഴ്ചയാണ് കശ്മീരിൽ സജീവമായിരുന്ന ഭീകരൻ സയ്യിദ് ഖാലിദ് രാജ കൊല്ലപ്പെട്ടത്. ഭീകര സംഘടനയായ അൽ-ബദറുമായി ബന്ധമുള്ള സയ്യിദ് ഖാലിദ് രാജയെ അജ്ഞാത അക്രമി വെടിവച്ചു കൊല്ലുകയായിരുന്നു .
കശ്മീരിലെ കമാൻഡറായിരുന്ന അൽ ബദർ ഭീകരൻ ഖാലിദ് പിന്നീട് പാകിസ്താനിലെ കറാച്ചിയിലേക്ക് പോകുകയായിരുന്നു . കറാച്ചിയിൽ ‘ഫെഡറേഷൻ ഓഫ് പ്രൈവറ്റ് സ്‌കൂൾ’ വൈസ് ചെയർമാനായി. എന്നിട്ടും അയാൾ കശ്മീരി ഭീകരരുമായി ബന്ധപ്പെട്ടിരുന്നു. ഖാലിദിന്റെ വീടിന് പുറത്ത് വച്ച് അക്രമികൾ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. വെടിയേറ്റ ഖാലിദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
പാകിസ്ഥാനിൽ കൊല്ലപ്പെടുന്ന ഭീകരരിൽ മിക്കവരും ഇന്ത്യ ഏറ്റവും കൂടുതൽ തിരയുന്നവരായിരുന്നു. ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിൽ ഇവരുടെ പങ്ക് വളരെ വലുതാണ്. പ്രത്യേകിച്ച് ജമ്മു കാശ്മീരിൽ നിരവധി ഭീകരാക്രമണങ്ങൾ ഇവരുടെ ആഭിമുഖ്യത്തിൽ നടന്നിട്ടുണ്ട്.
ടാർഗെറ്റ് കൊലപാതകമെന്നാണ് പാകിസ്ഥാൻ പോലീസ് ഇതിനെ വിളിക്കുന്നത്. പാക്കിസ്ഥാനിൽ നിന്നുള്ള മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ചില ആളുകളെ ഇവിടെ തിരഞ്ഞെടുത്ത് ടാർഗെറ്റുചെയ്യുന്നു. പാക്കിസ്ഥാനിൽ നിന്നുള്ള മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ചില ആളുകളെ ഇവിടെ തിരഞ്ഞെടുത്ത് ടാർഗെറ്റുചെയ്യുന്നു. ഇതിനു പിന്നിലെ അജ്ഞാതൻ ആരാണെന്ന അന്വേഷണത്തിലാണ് തങ്ങളെന്നും പാക് മാദ്ധ്യമങ്ങൾ പറയുന്നു. ഇന്ത്യ തേടുന്ന കൊടും ഭീകരരാണ് അജ്ഞാതരാൽ കൊല്ലപ്പെടുന്നതെന്നും പാക് മാദ്ധ്യമങ്ങൾ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: