പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആറു വയസുകാരിക്ക് പരിക്കേറ്റു. തച്ചമ്പാറ മുതുകുറുശ്ശി ഉഴുന്നുപറമ്പ് നരിയമ്പാടം സ്വദേശിനി പ്രാര്‍ത്ഥനയ്ക്കാണ് പരിക്കേറ്റത്.
സഹോദരിയെ സ്കൂള്‍ ബസിലേക്ക് കയറ്റി വിട്ട് അമ്മ ബിന്‍സിയും പ്രാര്‍ത്ഥനയും വീട്ടിലേക്ക് തിരികെ വരുന്നതിനിടെയാണ് പന്നി ആക്രമിച്ചത്.
മറുവശത്തെ കൃഷിയിടത്തില്‍ നിന്നും കനാല്‍ നീന്തി കടന്നെത്തിയാണ് പന്നി ആക്രമണം നടത്തിയത്.ബിന്‍സിയുടെ കയ്യിലിരുന്ന കുട്ടി പന്നി വന്ന് ഇടിച്ചതിനെ തുടര്‍ന്ന് തെറിച്ചു വീഴുകയായിരുന്നു. വീണ കുട്ടിക്ക് നേരെ പന്നി ആക്രമണം നടത്തുകയായിരുന്നു.
കുഞ്ഞിനെയും ബിന്‍സിയെയും തച്ചമ്പാറയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുട്ടിയുടെ ഇടത്തെ കാലില്‍ രണ്ട് ഇടങ്ങളിലും തലയിലും മുറിവേറ്റു. മുതുകുറുശ്ശി കെ വി എ എല്‍ പി സ്കൂളില്‍ യു കെ ജി വിദ്യാര്‍ഥിനിയാണ് പരിക്കേറ്റ പ്രാര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: