ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി യുഎസ് സന്ദര്‍ശിച്ചപ്പോള്‍ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലെ ഒരു പ്രധാന നേട്ടമായത് മുംബൈയില്‍ 175 പേരെ കൊലപ്പെടുത്തിയ തീവ്രവാദ ആക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്‌ക്ക് വിട്ടുനല്‍കാനുള്ള തീരുമാനമാണ്. തഹാവൂര്‍ റാണയുടെ കൈമാറ്റം സംബന്ധിച്ച രേഖകളില്‍ ട്രംപ് ഒപ്പുവെച്ചിരിക്കുകയാണ്. ഇതോടെ വൈകാതെ പ്രതിയുടെ കൈമാറ്റം നടക്കും.
പാകിസ്ഥാനിലെ തീവ്രവാദിസംഘടനയായ ലഷ്കര്‍ ഇ ത്വയിബയുടെ പത്ത് പേരടങ്ങുന്ന സംഘത്തെ 2008ല്‍ മുംബൈ നഗരത്തിലേക്ക് കടലിലൂടെ ബോട്ടില്‍ പറഞ്ഞയച്ച ആസൂത്രണത്തിന്റെ മുഖ്യസൂത്രധാരകനായ തഹാവൂര്‍ റാണയുടെ പേര് സംബന്ധിച്ച് ഏറെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. മിക്ക മുഖ്യധാരാമാധ്യമങ്ങളുടെ ഇയാളുടെ വേര് തഹാവൂര്‍ റാണ എന്നാണെഴുതുന്നത്. വാസ്തവത്തില്‍ ഇയാളുടെ പേര് തഹാവൂര്‍ ഹുസൈന്‍ റാണ എന്നാണ്. ഇതിലെ ഹുസൈന്‍ എന്ന ഭാഗം എന്തിനാണ് മുഖ്യധാരാമാധ്യമങ്ങള്‍ മറച്ചുവെയ്‌ക്കുന്നത് എന്ന ചോദ്യം ഉയരുകയാണ്.
ഇവിടെയും മതേതരം സംരക്ഷിക്കലാണോ ദ ഹിന്ദു, ഇന്ത്യന്‍ എക്സ്പ്രസ്, മനോരമ,മാതൃഭൂമി,മാധ്യമം തുടങ്ങിയ പരമ്പരാഗത മോദി വിരുദ്ധ മാധ്യമങ്ങളുടെ ലക്ഷ്യം എന്ന ചോദ്യം ഉയരുന്നു. കുറ്റം ചെയ്തയാളുടെ വിശദാംശങ്ങള്‍ മറച്ചുവെയ്‌ക്കുന്നത് എന്തിനാണ് എന്നാണ് വിമര്‍ശനം ഉയരുന്നത്. ഇതിന് മതേതരമാധ്യമങ്ങള്‍ക്ക് മറുപടിയും ഇല്ല.
പാകിസ്ഥാനില്‍ വേരുകളുള്ള കനേഡിയന്‍ പൗരനും ഡോക്ടറുമായ ഇദ്ദേഹം അമേരിക്കക്കാരനായ ലഷ്കര്‍ ഇ ത്വയിബ സഹയാത്രികനായ റിച്ചാര്‍ഡ് ഹെഡ് ലിയുമായി ചേര്‍ന്നാണ് മുംബൈ സ്ഫോടനപരമ്പര ആസൂത്രണം ചെയ്തത്. . കണ്ടാല്‍ ഒരു ഹിന്ദുമുഖമാണ് തഹാവൂര്‍ ഹുസൈന്‍ റാണയുടേത്. പേരിലെ ഹുസൈന്‍ മറച്ചുവെയ്‌ക്കുന്നതിന് പിന്നില്‍ തെറ്റിദ്ധരിപ്പിക്കല്‍ തന്നെയാണെന്നും വിമര്‍ശനം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: