India

രാജ്യത്ത് 29,500ലധികം രജിസ്റ്റര്‍ ചെയ്ത ഡ്രോണുകള്‍; പട്ടികയില്‍ ഒന്നാമത് ദല്‍ഹി, തൊട്ടുപിന്നില്‍ തമിഴ്‌നാടും മഹാരാഷ്‌ട്രയും

Published by

ന്യൂദല്‍ഹി: രാജ്യത്ത് 29,500ലധികം ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ദല്‍ഹിയില്‍ മാത്രം 4882 ഡ്രോണുകളാണ് രജിസ്റ്റര്‍ ചെയ്തത്. പട്ടികയില്‍ ദല്‍ഹിയാണ് ഒന്നാമത്. തമിഴ്‌നാടും മഹാരാഷ്‌ട്രയുമാണ് തൊട്ടുപിന്നില്‍.

തമിഴ്‌നാട്ടില്‍ 4588ഉം മഹാരാഷ്‌ട്രയില്‍ 4132ഉം ഡ്രോണുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിസിജിഎ) ജനുവരി 29 വരെയുള്ള കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളത്തില്‍ 1318 രജിസ്റ്റര്‍ ചെയ്ത ഡ്രോണുകളാണുള്ളത്.

96തരം സര്‍ട്ടിഫിക്കറ്റുകളാണ് ഡിസിജിഎ നല്കിയിട്ടുള്ളത്. ഇതില്‍ 65ഉം കാര്‍ഷികോപയോഗത്തിന് വേണ്ടിയുള്ളതാണെന്നും വ്യോമായാന മന്ത്രാലയം രാജ്യസഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക