കൊച്ചി: ആശുപത്രി വിട്ട് വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ സന്ദര്‍ശിച്ച് നടന്‍ മോഹന്‍ലാല്‍. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പമാണ് മോഹന്‍ലാല്‍ ഉമാ തോമസ് എംഎല്‍എയെ പാലാരിവട്ടത്തെ വീട്ടിലെത്തി കണ്ടത്. ഉമ തോമസ് തന്നെ ഫെയ്‌സ്ബുക്കിലൂടെ മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ചിത്രവും കുറിപ്പും പങ്കുവെച്ചു
മോഹന്‍ലാലിനൊപ്പം ആന്റണി പെരുമ്പാവൂരുവുണ്ടായികുന്നു. തൊട്ടടുത്ത് ഷൂട്ടിനെത്തിയപ്പോഴാണ് മോഹല്‍ലാല്‍ ഉമ തോമസിനെ സന്ദര്‍ശിച്ചത്. സത്യന്‍ അന്തിക്കാടിന്റെ ഹൃദയപൂര്‍വം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് മോഹന്‍ ലാല്‍ എത്തിയത്.
അപകട വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ അദ്ദേഹം തന്റെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടായിരുന്നുവെന്നും അതില്‍ ഏറെ ചാരിതാര്‍ഥ്യമുണ്ടെന്നും ഉമ തോമസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഡിസംബര്‍ 29-നാണ് അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് അതീവ ഗുരുതരാവസ്ഥയില്‍ ഉമാ തോമസ് ആശുപത്രിയിലായത്. തലയ്‌ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. റിനൈ മെഡിസിറ്റിയിലെ 47 ദിവസത്തെ ചികിത്സയ്‌ക്കുശേഷം വ്യാഴാഴ്ചയാണ് ഉമാ തോമസ് വീട്ടില്‍ തിരിച്ചെത്തിയത്. രണ്ടര മാസമെങ്കിലും പരിപൂര്‍ണ വിശ്രമം വേണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: