ക്വീറ്റോ: ഇക്വഡോറില്‍ പുതുതായി കണ്ടെത്തിയ തവള സ്പീഷിസിന് ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോയുടെ പേര് നല്കി. പരിസ്ഥിതി സംരക്ഷണ രംഗത്ത് ഡികാപ്രിയോയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് തവളയ്ക്ക് ഫൈലോനാസ്റ്റസ് ഡികാപ്രിയോയോയി (ജവ്യഹഹീിമേെല െഉശരമുൃശീശ) എന്ന പേര് ഗവേഷകര്‍ നല്‍കിയത്.
ഇക്വഡോറിലെ എല്‍ ഓറോ പ്രവിശ്യയിലെ പടിഞ്ഞാറന്‍ മലനിരകളിലെ കാടുകളിലാണ് പുതിയ തവള ഇനത്തെ തിരിച്ചറിഞ്ഞത്. വലിപ്പം ചെറുതാണ്, തവിട്ട് നിറം. കടും നിറത്തിലുള്ള പുള്ളികളും ഇവയുടെ ദേഹത്ത് കാണുമെന്ന് ഗവേഷകര്‍ പറയുന്നു. സമുദ്രനിരപ്പില്‍നിന്ന് 1330 മുതല്‍ 1705 മീറ്റര്‍ വരെ ഉയരത്തിലാണ് വാസം.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോഡൈവേഴ്സിറ്റി, കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് എക്വഡോര്‍, സാന്‍ ഫ്രാന്‍സിസ്കോ യൂണിവേഴ്സിറ്റി ഓഫ് ക്വീറ്റോ എന്നിവിടങ്ങളിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍.
ജീവികളില്‍ പുതിയ ഇനത്തെ കണ്ടെത്തിയാല്‍ ഡികാപ്രിയോയുടെ പേരു നല്‍കുന്നത് ഇതാദ്യമല്ല. 2024 ഒക്ടോബറില്‍ ഹിമാലയത്തില്‍ കണ്ടെത്തിയ ഒരു പാമ്പ് സ്പീഷിസിനും ഡികാപ്രിയോയുടെ പേര് നല്‍കിയിരുന്നു. മധ്യ നേപ്പാള്‍ മുതല്‍ ഹിമാചല്‍ പ്രദേശിലെ ചമ്പാ ജില്ല വരെ കാണുന്ന ഇനത്തിനാണ് ആങ്കുകുയിലുസ് ഡികാപ്രിയോയി എന്ന പേരു നല്കിയയത്. പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കായി ലിയനാര്‍ഡോ ഡികാപ്രിയോ ഫൗണ്ടേഷന് എന്ന സ്ഥാപനത്തിനും നടന് 1998ല്‍ രൂപം നല്‍കിയിരുന്നു.
ദി റെവനന്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് 2016ല്‍ ഒസ്കര് ലഭിച്ചപ്പോള്‍ പുരസ്കാരം സ്വീകരിച്ച് ഡികാപ്രിയോ നടത്തിയ പ്രസംഗത്തില്‍ കാലാവസ്ഥാ വ്യതിയാനമടക്കമുള്ള വിഷയങ്ങളെക്കുറിച്ച് പരാമര്‍ശിച്ചതിന് ഏറെ പ്രസംസ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: