ന്യൂഡൽഹി : പുതിയ സാങ്കേതിക വിദ്യകളിൽ ഇന്ത്യ കൈവരിക്കുന്ന നേട്ടങ്ങളെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ ഇൻഫോസിസ് മുൻ സിഎഫ്ഒ മോഹൻദാസ് പൈ . രാജ്യത്തെ താഴ്ത്തിക്കെട്ടി ചൈനയെ പുകഴ്ത്തിപ്പറയുന്ന രാഹുലിന്റെ പ്രകൃതം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡ്രോൺ നിർമാണ മേഖലയിൽ ചൈന കൈവരിച്ച വളർച്ച ചൂണ്ടിക്കാണിച്ചായിരുന്നു സമൂഹമാധ്യമത്തിലെ രാഹുലിന്റെ കുറിപ്പ്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പുതിയ സാങ്കേതികവിദ്യയെക്കുറിച്ചുള്ള വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഡ്രോണുകൾ ഇന്ത്യയിൽ നിർമ്മിച്ചതാണോ അതോ ചൈനയിൽ നിന്ന് കൊണ്ടുവന്നതാണോ എന്ന് വ്യക്തമാക്കണമെന്നും മോഹൻ ദാസ് പൈ പറഞ്ഞു.
“അദ്ദേഹം ഇന്ത്യൻ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടോ അതോ ചൈനീസ് നിർമ്മിത ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കണോ? അത് ഏത് ബ്രാൻഡാണ്?” ഡ്രോൺ സാങ്കേതികവിദ്യയെക്കുറിച്ചുള്ള രാഹുലിന്റെ വീഡിയോയ്ക്ക് മറുപടിയായി മോഹൻ ദാസ് പൈ കുറിച്ചു.. ഒപ്പം കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ നിർമ്മാണ മേഖലയിലെ നിരവധി നേട്ടങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഇന്ത്യ ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ വ്യാവസായിക ഉൽപ്പാദന രാജ്യമാണ്, രണ്ടാമത്തെ വലിയ സ്റ്റീൽ ഉൽപ്പാദക രാജ്യമാണ്, രണ്ടാമത്തെ വലിയ സിമന്റ് ഉൽപ്പാദക രാജ്യമാണ്, മൂന്നാമത്തെ വലിയ ഓട്ടോമൊബൈൽ ഉൽപ്പാദക രാജ്യമാണ്, രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ ഉൽപ്പാദക രാജ്യമാണ്, മൂന്നാമത്തെ വലിയ ഊർജ്ജ ഉൽപ്പാദക രാജ്യമാണ്… കഴിഞ്ഞ 10 വർഷത്തിനിടയിലാണ് ഇതിൽ ഭൂരിഭാഗവും നേട്ടം കൈവരിച്ചത് . ദയവായി ഈ വ്യാജ പ്രചാരണവും ഇന്ത്യയെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നതും നിർത്തുക!” എന്നും മോഹൻ ദാസ് രാഹുലിനോടായി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: