പാലക്കാട്: നവീകരിച്ച റോഡിന്റെ ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച മന്ത്രി നിര്‍വഹിക്കാനിരിക്കെ,ജനകീയ ഉദ്ഘാടനം നടത്താനുള്ള നീക്കം തടഞ്ഞ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. പാലക്കാട് കാഞ്ഞിരപ്പുഴ ചിറക്കല്‍പടി റോഡ് ജനകീയ ഉദ്ഘാടനം നടത്താനുള്ള ശ്രമത്തിനിടെയാണ് സംഘര്‍ഷം.
വിളംബര ജാഥയുമായെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ജനകീയ വേദിപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പിന്നീട് പൊലീസ് നിര്‍ദേശ പ്രകാരം ഉദ്ഘാടനം നടത്താതെ ജനകീയ വേദി പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവുകയായിരുന്നു. എട്ടു വര്‍ഷം നീണ്ട കാത്തിരിപ്പിനു ശേഷമാണ് എട്ട് കിലോമീറ്റര്‍ റോഡ് നവീകരണം പൂര്‍ത്തിയാക്കിയത്. ജനകീയ വേദി നടത്തിയ സമരങ്ങളുടെ ഭാഗമായാണ് റോഡ് നവീകരിച്ചതെന്ന് ജനകീയ വേദി അവകാശപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്‌ക്ക് 12 ന് മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: