ഇടുക്കി : ചിന്നക്കനാല്‍ 301 കോളനിയില്‍ ഭീതി വിതച്ച് ചക്കക്കൊമ്പന്. കല്ലുപറമ്പില്‍ സാവിത്രി കുമാരന്, ലക്ഷ്മി നാരായണന് എന്നിവരുടെ വീടുകള്‍ കാട്ടാന തകര്‍ത്തു.
പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. സാവിത്രി കുമാരന്റെ വീടിന്റെ അടുക്കളയും ലക്ഷ്മി നാരായണന്റെ വീടിന്റെ മുന്‍വശവുമാണ് തകര്‍ത്തത്. വീടുകളിലുണ്ടായിരുന്നവര്‍ ആശുപത്രിയിലായിരുന്നതിനാല്‍ ആളപായം ഒഴിവായി. പ്രദേശത്ത് വ്യാപകമായി കൃഷിയും നശിപ്പിച്ചു.
അതേസമയം, ഇടുക്കി മറയൂര്‍ ചിന്നാര്‍ റോഡില്‍ കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ കാട്ടാനയെത്തിയ സംഭവവുമുണ്ടായി. കുറച്ചു നാള് മുന്‍പ് ഈ ഭാഗത്തെത്തിയ വിരിഞ്ഞ കൊമ്പന് എന്നറിയപ്പെടുന്ന കാട്ടാനയാണ് ബസിന് മുന്നില്‍ നിലയുറപ്പിച്ചത്. തിരുവനന്തപുരം പഴനി സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ കുറച്ചുനേരം റോഡില്‍ നിലയുറപ്പിച്ച് കാട്ടാന അക്രമം ഉണ്ടാക്കാതെ സമീപത്തെ വനത്തിലേക്ക് പിന്‍വാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: