തിരുവനന്തപുരം : മൂന്ന് മാസത്തെ വേതന കുടിശിക ലഭ്യമാക്കണം എന്നതടക്കം ആവശ്യങ്ങളുമായി സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. അഞ്ച് ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ രാപ്പകല്‍ സമരം നടത്തുകയാണ് ആശ വര്‍ക്കര്‍മാര്‍.
ഓണറേറിയം കുടിശിക എപ്പോള്‍ നല്‍കുമെന്നതിലും വേതനം വര്‍ദ്ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യത്തിലും ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചതായി കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് നേതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ വഞ്ചിച്ചെന്നും ശക്തമായി സമരം തുടരുമെന്നും നേതാക്കള്‍ നേതാക്കള്‍ അറിയിച്ചു.
നിലവില്‍ 7000 രൂപയാണ് ആശാവര്‍ക്കര്‍മാരുടെ വേതനം. അതും മുടങ്ങിയ സ്ഥിതിയായതോടെയാണ് ആശാ വര്‍ക്കര്‍മാര്‍ തലസ്ഥാനത്ത് സമരത്തിന് ഇറങ്ങിയത്.
വിവിധ ജില്ലകളില്‍ നിന്നുള്ള നൂറിലേറെ വനിതകളാണ് കഴിഞ്ഞ 5 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്നത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്നുമുള്ള ആശാ വര്‍ക്കര്‍മാര്‍ സമരത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: