കോട്ടയം: ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജിലെ റാഗിംഗ് സംഭവത്തില്‍ ഗവര്‍ണര്‍ക്ക് ജില്ലാ കളക്ടര്‍ വിശദമായ റിപ്പോര്‍ട്ട് കൈമാറി. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ആവശ്യപ്പെട്ടതനുസരിച്ചാണിത്. സഹ്യാദ്രി റൈറ്റ്‌സ് ഫോറം നല്‍കിയ പരാതിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
റിപ്പോര്‍ട്ട് നല്‍കണമെന്ന് പൊലീസിനോടും നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പലിനോടും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: