കൊച്ചി:ആലുവയില്‍ നിന്ന് ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് ഇതരസംസ്ഥാനക്കാര്‍ അറസ്റ്റിലായി. ആസാം സ്വദേശി ട്രാന്‍സ്ജെന്‍ഡര്‍ റിങ്കി (20), റാഷിദുല്‍ ഹഖ് (29) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രാത്രി എട്ടുമണിയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. 70000 രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയും ചെയ്തു.
പ്രതികളെ കൊരട്ടിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ബീഹാര്‍ സ്വദേശിയുടെ ഒരു മാസം പ്രായമുള്ള ആണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടു പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: