കൊല്ലം: ഓച്ചിറയില്‍ ബാര്‍ പരിസരത്ത് യുവാക്കള്‍ക്ക് ക്രൂര മര്‍ദനമേറ്റു. നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. തടി കഷ്ണം കൊണ്ടും ഹെല്‍മറ്റ് ഉപയോഗിച്ചുമാണ് മര്‍ദനം നടന്നത്.
വെള്ളിയാഴ്ച വൈകിട്ട് നടന്ന ആക്രമണത്തില്‍ കരുനാഗപ്പള്ളി സ്വദേശികളായ വിനീഷ്, ഷോബി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ആക്രമി സംഘത്തിലെ മൂന്നു പേരെ ഓച്ചിറ പൊലീസ് പിടികൂടി. അനന്തു, സിദ്ധാര്‍ഥ്, റിനു എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായി ഷിബു ഒളിവിലാണ്.
ഓച്ചിറ വലിയകുളങ്ങര സ്വദേശികളാണ് പ്രതികള്‍. മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: