ധാക്ക: ബംഗ്ലാദേശിൽ വാലന്റൈൻസ് ദിനത്തിൽ പൂക്കൾ വിറ്റ കട മുസ്ലീം ജനക്കൂട്ടം അടിച്ചു തകർത്തു, ഭക്ഷണശാലയ്‌ക്ക് പുറത്ത് പ്രണയവിരുദ്ധ പ്രതിഷേധങ്ങൾ നടത്തി. തൗഹിദി ജനത എന്ന സംഘടനയുമായി ബന്ധപ്പെട്ട ഒരു മുസ്ലീം ജനക്കൂട്ടമാണ് വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് പൂക്കൾ വിറ്റതിന് കടകൾ അടിച്ചു തകർത്തത്. ബംഗ്ലാദേശിലെ തൻഗൈൽ ജില്ലയിലെ ഭൂവാപൂർ ഉപസിലയിൽ വെള്ളിയാഴ്ച ആണ് സംഭവം.
ഭുവാപൂർ പോലീസ് സ്റ്റേഷന് സമീപമുള്ള ‘മാമ ഗിഫ്റ്റ് കോർണർ’ ഉൾപ്പെടെയുള്ള കടകളാണ് ജനക്കൂട്ടം ലക്ഷ്യമിട്ടത്. തീവ്രവാദികൾ കട ആക്രമിച്ച് പൂക്കൾ തെരുവിലേക്ക് വലിച്ചെറിഞ്ഞു. വളരെക്കാലമായി ഒരേ സ്ഥലത്ത് പൂക്കൾ വിറ്റുകൊണ്ടിരുന്ന ആലം എന്ന വ്യക്തിയുടെ കടയായിരുന്നു അത്. വാലന്റൈൻസ് ദിനത്തിൽ പൂക്കൾ വിൽക്കുന്നത് ഒരു കുറ്റകൃത്യമാണെന്ന് ജനക്കൂട്ടം തന്നോട് പറഞ്ഞതായി അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 13ന് മറ്റൊരു നിർബിലി ഫുഡ് കോർണർ എന്നറിയപ്പെടുന്ന ഒരു കടയും സമാനമായി ആക്രമിക്കപ്പെട്ടതായി ആലം പറഞ്ഞു. ‘തൗഹിദി ജനത’ ഭക്ഷണശാലയ്‌ക്ക് പുറത്ത് പ്രകടനങ്ങൾ നടത്തുകയും പ്രണയവിരുദ്ധ പ്രതിഷേധങ്ങൾ നടത്തുകയും ചെയ്തു. പരസ്യമായി സ്നേഹം പ്രകടിപ്പിക്കാൻ ശ്രമിച്ചാൽ ദമ്പതികളെ ശാരീരികമായി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി അവർ മുദ്രാവാക്യം വിളിച്ചു.
സംഭവത്തെത്തുടർന്ന് നിർബിലി ഫുഡ് കോർണറിന്റെ ഉടമയായ അസദ് ഖാന് തന്റെ കട അടച്ചുപൂട്ടേണ്ടി വന്നു. മുസ്ലീം ജനക്കൂട്ടം സൃഷ്ടിച്ച അരാജകത്വവും ഭയവും കാരണം ശനിയാഴ്ച ഭൂവാപൂരിൽ നടത്താൻ നിശ്ചയിച്ചിരുന്ന വസന്തോത്സവവും മാറ്റിവച്ചു. അതേസമയം, ‘തൗഹിദി ജനത’ നടത്തിയ നശീകരണ പ്രവർത്തനങ്ങളെക്കുറിച്ച് അറിയില്ലെന്നാണ് പോലീസ് ഭാഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: