ലണ്ടൻ: ലണ്ടനിലെ തുർക്കി കോൺസുലേറ്റിന് പുറത്ത് ഖുർആൻ കത്തിച്ച കുർദിഷ് യുവാവിന് കുത്തേറ്റു. ഖുർആനിന്റെ ഒരു പകർപ്പ് കത്തിച്ചുകൊണ്ടിരുന്ന ഹാമിത് കോഷ്കുൻ എന്ന കുർദിഷ് യുവാവിനെയാണ് ഒരാൾ ഓടി വന്ന കുത്തിവീഴ്‌ത്തിയത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ആക്രമണത്തിനിടെ ഹാമിത് കോഷ്കുന് സാരമായി പരിക്കേറ്റു. സംഭവം അറിഞ്ഞപ്പോൾ തന്നെ പോലീസ് സ്ഥലത്തെത്തി ഇയാളെ രക്ഷപ്പെടുത്തി. തുടർന്ന് ഹാമിത് കോഷ്കുനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായ ശാരീരിക ഉപദ്രവത്തിനും ആക്രമണാത്മക ആയുധം കൈവശം വച്ചതിനും പോലീസ് അക്രമിയെ അറസ്റ്റ് ചെയ്തു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഖുർആൻ കത്തിച്ച ഹമിത് കോഷ്കുൻ മുമ്പ് എക്സിൽ ഇസ്ലാമിനെ ‘ഭീകരതയുടെ മതം’ എന്ന് വിശേഷിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: