ബെംഗളൂരു: ഇസ്‌കോണിന്റെയും വേള്‍ഡ്‌വൈഡ് ഹരേ കൃഷ്ണ പ്രസ്ഥാനത്തിന്റെയും സ്ഥാപക ആചാര്യനായ എ.സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദയെ അഖിലഭാരതീയ അഖാര പരിഷത്ത് വിശ്വഗുരു പദവി നല്‍കി ആദരിച്ചു. ചരിത്രത്തിലാദ്യമായി ഈ പദവി ലഭിക്കുന്ന വ്യക്തിയാണ് ശ്രീല പ്രഭുപാദര്‍.
അഖാര പരിഷത്തിന്റെ പ്രസിഡന്റ് എച്ച്.എച്ച്. മഹന്ത് രവീന്ദ്രപുരിജി മഹാരാജ്, നിരഞ്ജനി അഖാരയിലെ ആചാര്യ മഹാമണ്ഡലേശ്വര്‍, ആവാഹന്‍ അഖാരയിലെ ആചാര്യ മഹാമണ്ഡലേശ്വര്‍ അവധൂത് അരുണ്‍ഗിരിജി മഹാരാജ്, വിവിധ അഖാരകളില്‍ നിന്നുള്ള മറ്റ് മഹാമണ്ഡലേശ്വരര്‍മാര്‍, സെക്രട്ടറിമാര്‍, മുതിര്‍ന്ന സംന്യാസിമാര്‍, ആയിരക്കണക്കിന് ഭക്തര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഗ്ലോബല്‍ ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ചെയര്‍മാനും മെന്ററും ബെംഗളൂരു ഇസ്‌കോണിന്റെ പ്രസിഡന്റുമായ മധു പണ്ഡിറ്റ് ദാസ, വൈസ് ചെയര്‍മാനും
സഹ-മെന്ററും ഇസ്‌കോണ്‍ ബൊംഗ്ലൂരിന്റെ സീനിയര്‍ വൈസ് പ്രസിഡന്റുമായ ചഞ്ചലപതി ദാസ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: