മുംബൈ: പൊതുമേഖല സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി പി സി എൽ) ആന്ധ്രാപ്രദേശില്‍ ആരംഭിക്കുന്ന പുതിയ റിഫൈനറിയില്‍ സൗദി അറേബ്യയും വന്‍ നിക്ഷേപം നടത്തിയേക്കുമെന്ന് സൂചന. ആന്ധ്രയില്‍ ബിപിസിഎല്‍ ആരംഭിക്കുന്ന റിഫൈനറിയില്‍ നിക്ഷേപിക്കാന്‍ സൗദി അറേബ്യ താല്‍പര്യം പ്രകടിപ്പിച്ചതായി ഉന്നത ബിപിസിഎല്‍ ഉദ്യോഗസ്ഥര്‍ തന്നെ സൂചിപ്പിച്ചതായാണ് ദേശീയ മാധ്യമവാര്‍ത്തകള്‍.
ബിപിസിഎല്‍ ആരംഭിക്കുന്ന റിഫൈനറിയിലേക്ക് വാങ്ങുന്ന എണ്ണയില്‍ വിലക്കിഴിവ് നല്‍കുകയാണെങ്കില്‍ പുതിയ റിഫൈനറിയിലേക്ക് അസംസ്കൃത എണ്ണ വിതരണം ചെയ്യുന്നതിനായി സൗദി അറേബ്യയുമായി കമ്പനി 15-20 വർഷത്തെ ദീർഘകാല കരാറിൽ ഏർപ്പെടുമെന്ന് ഇന്ത്യ എനർജി വീക്ക് 2025 നോട് അനുബന്ധിച്ച് ബി പി സി എല്ലിന്റെ ചില ഉന്നതോദ്യോഗസ്ഥര്‍ സൂചിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. സൗദി അറേബ്യയുമായി ഒരു സംയുക്ത സംരംഭമായി റിഫൈനറി രൂപീകരിച്ച് പുതിയ റിഫൈനറിയിലെ 20-25 ശതമാനം ഓഹരികൾ സൗദിക്ക് നല്‍കിയേക്കുമെന്നും ബി പി സി എൽ ഉന്നതോദ്യോഗസ്ഥര്‍ സൂചന നല്‍കിയിരുന്നു. .
“ഞങ്ങൾ സൗദി അറേബ്യയുമായി ചർച്ചകൾ നടത്തിവരികയാണ്, കരാർ നമുക്ക് ഗുണകരമാണെങ്കിൽ മുന്നോട്ട് പോകും,” എന്നാണ് ബി പി സി എല്‍ എക്സിക്യുട്ടീവ് ഡയറക്ടർ രാമകൃഷ്ണ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പരമ്പരാഗതമായി വളരെ അടുത്ത വ്യാപാര ബന്ധം പുലർത്തുന്ന രാജ്യങ്ങളാണ് ഇന്ത്യയും സൗദി അറേബ്യയും. അടുത്തിയെയായി സ്വതന്ത്ര വ്യാപാര കാരാർ നടപ്പാക്കിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: