തിരുവനന്തപുരം: ജനുവരി 27ന് റേഷന്‍ വ്യാപാരികള്‍ പ്രഖ്യാപിച്ച പണിമുടക്കുമായി ബന്ധപ്പെട്ട് മന്ത്രിയും റേഷന്‍ വ്യാപാരി സംഘടന നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലെ പ്രധാന ആവശ്യമായിരുന്നു എല്ലാ മാസവും പതിനഞ്ചാം തീയതിക്ക് മുമ്പ് റേഷന്‍ വ്യാപാരി കമ്മീഷന്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്നത്. ഇതു പ്രകാരം റേഷന്‍ വ്യാപാരികളുടെ ജനുവരി മാസത്തെ കമ്മീഷന്‍ വിതരണം ചെയ്തതായി ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. ഭക്ഷ്യ വകുപ്പ് മന്ത്രി ഇക്കാര്യം ധനവകുപ്പ് മന്ത്രിയുമായി സംസാരിക്കുകയും വ്യാപാരികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു. ജനുവരി മാസത്തെ റേഷന്‍ വിതരണം വാതില്‍പ്പടി വിതരണക്കാരുടെ സമരം മൂലം വൈകുകയും ഫെബ്രുവരി 6 വരെ വിതരണം നീട്ടി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കാലതാമസമില്ലാതെ 15-ാം തീയതിക്കുമുമ്പ് തന്നെ വ്യാപാരികള്‍ക്ക് കമ്മീഷന്‍ നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: