കൊച്ചി: കൊയിലാണ്ടി കുറവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ കര്‍ശന നടപടിക്ക് ഹൈക്കോടതി. സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തും. ഇടഞ്ഞ ആനകളുടെ വിവരം നല്‍കണമെന്നും വനം വകുപ്പും വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ആര്‍ക്കെതിരെയാണ് സംഭവത്തില്‍ കേസെടുക്കേണ്ടതെന്ന് കോടതി ആരാഞ്ഞു.
അതിനിടെ ക്ഷേത്രത്തില്‍ നാട്ടാന പരിപാലന നിയമം ലംഘിച്ചതിന്റെ പേരില്‍ കേസെടുക്കാന്‍ വനം വകുപ്പ് തീരുമാനിച്ചു.
സംഭവത്തില്‍ 32 പേര്‍ക്ക് പരിക്കേറ്റിരുന്നു. ക്ഷേത്രത്തില്‍ പടക്കം പൊട്ടിക്കുന്നതിനിടെ വിരണ്ട പീതാംബരന് എന്ന ആന ഗോകുല്‍ എന്ന ആനയെ ആക്രമിക്കുകയായിരുന്നു. ഒരു മണിക്കൂറോളം ഭീതിപരത്തിയ ആനകള്‍ ദേവസ്വം ഓഫീസും കെട്ടിടവും തകര്‍ത്തു ഇതിനിടയിലും പലര്‍ക്കും പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: