Categories: News

റാഗിംഗ് കേസ് അട്ടിമറിക്കാന്‍ നീക്കം, പ്രത്യേക സംഘത്തെ നിയോഗിക്കണം: ബിജെപി

Published by

കോട്ടയം : നഴ്‌സിങ് കോളേജിലെ റാഗിംഗ് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ബിജെപി. പ്രത്യേക സംഘത്തെ നിയോഗിക്കണം….

കേരളം സമീപകാലത്ത് കണ്ട ഏറ്റവും ക്രൂരമായ റാഗിംഗ് അന്വേഷണം അട്ടിമറിക്കാന്‍ ഭരണകക്ഷി നേതൃത്വം ഇടപെടുന്നതായി വ്യക്തമായ സൂചനകള്‍ ലഭിച്ചതായി മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരി പറഞ്ഞു. അഅമ്പേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പട്ടു.

പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇത്തരമൊരു പീഡനം ആരുമറിയാതെ നടന്നു എന്നത് വിശ്വസിക്കാനാവുന്നില്ല. ഹോസ്റ്റല്‍ അധികൃതര്‍ ഇതില്‍നിന്നും തലയൂരാനുള്ള ശ്രമമാണ് നടത്തുന്നത്. നിലവില്‍ പിടിയിലായ അഞ്ച് വിദ്യാര്‍ത്ഥികളില്‍ മാത്രം കേസ് ഒതുക്കാന്‍ ആണ് നീക്കം. പ്രതികളുടെ ഭരണകക്ഷി രാഷ്‌ട്രീയ ബന്ധങ്ങള്‍ പുറത്തു വരാതിരിക്കാനാണ് ഇത്.

കോട്ടയം മെഡിക്കല്‍ കോളേജ് ഭരണകക്ഷിയുടെ റിക്രൂട്ടിംഗ് ഹബ്ബായി മാറിയിട്ട് വര്‍ഷങ്ങളായി. രാഷ്‌ട്രീയ നിയമനങ്ങള്‍ മാത്രമാണ് ഇവിടെ നടക്കുന്നത്. മന്ത്രി വി എന്‍ വാസവന്‍ അറിയാതെ ഒരു ഇല പോലും ഇവിടെ ചലിക്കില്ല.
വിശ്വസ്തരായ ഉദ്യോഗസ്ഥര്‍ സംഭവം തേച്ചു മാച്ച് കളയാനാണ് അണിയറയില്‍ ശ്രമിക്കുന്നത്. കഴിഞ്ഞദിവസം യൂണിയന്‍ വനിതാ നേതാവിന്റെ തായി വന്ന വാട്‌സ്ആപ്പ് സന്ദേശം ഇതിന്റെ തെളിവാണ്.

റാഗിംഗ് ഇരയായ വരെ ഭീഷണിപ്പെടുത്തി നിര്‍ത്താനാണ് ശ്രമം. ഡിസംബറില്‍ നടന്ന സംഭവത്തിന് ഇതുവരെയായിട്ടും ഒരു പരാതി മാത്രമേ ലഭിച്ചുള്ളൂ എന്നത് ഉന്നതതല സമ്മര്‍ദ്ദം വെളിവാക്കുന്നതാണ്. നിഷ്ഠൂരമായ റാഗിംഗ് നടത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം ലഭിച്ചത് ലഹരിയും ഉന്നതതല രാഷ്‌ട്രീയ സംരക്ഷണവുമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആയതിനാല്‍ റാഗിംഗ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം. മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ ഉള്ള റാഗിംഗ് ലഹരി മാഫിയ സംഘങ്ങളുടെ ഇടപാടുകള്‍ പുറത്തുകൊണ്ടുവരണം. എന്‍. ഹരി ആവശ്യപ്പെ്ട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: N.Hari#NHari