കൊച്ചി:എറണാകുളം പിറവത്ത് വീട് കുത്തിത്തുറന്ന് വന്‍ മോഷണം. മുപ്പത് പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ടു ലക്ഷം രൂപയുമാണ് കവര്‍ന്നത്.
പിറവം മണീട് നെച്ചൂരില്‍ ഐക്കനാംപുറത്ത് ബാബു ജോണിന്റെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാത്രി 8.30 നും 10.30 നും ഇടയിലാണ് സംഭവം.
വീട്ടുകാര്‍ നെച്ചൂര്‍ പള്ളി പെരുന്നാളിന് പോയ സമയത്താണ് മോഷണം നടന്നത്. പിറവം പൊലീസ് അന്വേഷണം നടത്തുന്നു.
കഴിഞ്ഞ വര്‍ഷവും പെരുന്നാള്‍ ദിവസം നെച്ചൂരില്‍ സമാന രീതിയില്‍ മോഷണം നടന്നിട്ടുണ്ട്. പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക