India

‘ ഞങ്ങൾ രോഷാകുലരാണ് , വഖഫ് ഭേദഗതി അംഗീകരിക്കില്ല ‘ ; സർക്കാരിനെതിരെ പോരാട്ടത്തിനിറങ്ങും ; അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ്

Published by

ന്യൂദൽഹി : വഖഫ് ഭേദഗതി അംഗീകരിക്കില്ലെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് . തങ്ങൾ രോഷാകുലരാണെന്നും,സർക്കാരിനെതിരെ പോരാട്ടത്തിനിറങ്ങുമെന്നും അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് പ്രസിഡന്റ് ഖാലിദ് സൈഫുള്ള റഹ്മാനി പറഞ്ഞു.

ഇന്ത്യയിലെ സ്വത്തുക്കളിൽ സിഖുകാർക്കും ഹിന്ദുക്കൾക്കും ഉള്ളതുപോലെ തന്നെ അവകാശവും മുസ്ലീങ്ങൾക്കും ഉണ്ട്. ഇതിനെതിരായ ഒരു ആക്രമണമാണ് പൊതു സിവിൽ കോഡ്. ഞങ്ങൾ ഇത് അംഗീകരിക്കുന്നില്ല. ഞങ്ങൾ അതിനെതിരെ അവസാനം വരെ പോരാടും. സർക്കാർ സാഹോദര്യം പരിപാലിക്കണം.

വഖഫിനായുള്ള നമ്മുടെ പോരാട്ടത്തിൽ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും പരിഗണിക്കേണ്ടതില്ല. ഇത് നമ്മുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം മാത്രമാണ്. ഇത് സർക്കാരിനെതിരായ പോരാട്ടമാണ്. നീതിയെ സ്നേഹിക്കുന്ന എല്ലാ ഹിന്ദുക്കളും ഞങ്ങളെ പിന്തുണയ്‌ക്കണമെന്നും ഖാലിദ് സൈഫുള്ള റഹ്മാനി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by