കൊച്ചി : വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട പാർലമെന്ററി സംയുക്ത സമിതി (ജെപിസി) റിപ്പോർട്ട് അംഗീകരിച്ച മോദി സർക്കാരിന് അഭിനന്ദനങ്ങളുമായി ക്രിസ്ത്യൻ സംഘടനയായ കാസ .
‘ പരമോന്നത നീതിപീഠത്തിന് പോലും ചോദ്യം ചെയ്യാനാവാത്ത രീതിയിൽ ഇന്ത്യൻ ഭരണഘടനയ്‌ക്കു മുകളിൽ ഒരു മതനിയമത്തെ പ്രതിഷ്ഠിച്ച് ഇന്ത്യൻ മതേതരത്വത്തിനും ജനാധിപത്യത്തിനും ഭീഷണിയായി മാറിയ വഖഫ് ആക്ടിലെ കാടൻ നിയമങ്ങളുടെ ഭേദഗതി അംഗീകരിച്ച രാജ്യസഭാ എംപി മാർക്കും നിയമഭേദഗതി കൊണ്ടുവന്ന കേന്ദ്രസർക്കാരിനും അഭിനന്ദനങ്ങൾ.‘ എന്നാണ് കാസയുടെ ഫേസ്ബുക്ക് പോസ്റ്റ്.
മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം ജനുവരി 30 ന് സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ (ജെപിസി) അന്തിമ റിപ്പോർട്ട് ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്ക് സമർപ്പിച്ചു. ഭേദഗതി ചെയ്ത പരിഷ്കരിച്ച ബിൽ ജനുവരി 29 ന് പാനൽ അംഗീകരിച്ചു. ഭരണകക്ഷിയായ എൻഡിഎ അംഗങ്ങൾ നിർദ്ദേശിച്ച 14 ഭേദഗതികൾ അംഗീകരിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: