India

ജാമിയ മിലിയ സർവകലാശാലയിൽ ക്യാംപസ് ഫ്രണ്ട് സജീവം; മലയാളി വിദ്യാർഥികൾ നിരീക്ഷണത്തിൽ

Published by

ന്യൂദല്‍ഹി: ജാമിയ മലയാളി ഹൽഖ എന്ന പേരിൽ ജാമിയ മിലിയ സർവകലാശാലയിൽ രൂപീകരിച്ച സംഘടന ഐ ബി നിരീക്ഷണത്തിൽ. നിരോധിത സംഘടനയായ ക്യാംപസ് ഫ്രണ്ടിന്റെ സ്ലീപ്പർ സെല്ലുകളാണ് പുതിയ പേരിൽ രംഗപ്രവേശം ചെയ്തിട്ടുള്ളത്.
ഇസ്രയേലിനു നേരെ ഒക്ടോബർ ഏഴിനുണ്ടായ ഹമാസ് ഭീകരാക്രമണത്തെ ന്യായീകരിച്ചു കൊണ്ടു ജാമിയ മലയാളി ഹൽഖ പ്രവർത്തക നടത്തുന്ന പ്രചരണത്തിന്റെ വീഡിയോ ഡൽഹി സർവകലാശാലയിലെ മുസ്‌ലിം വിദ്യാർഥികൾക്കിടയിലും കേരളത്തിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഹമാസിന്റെ ഭീകരാക്രമണം കാരണം പലസ്തീൻ രാജ്യം അംഗീകരിക്കാൻ കൂടുതൽ രാജ്യങ്ങൾ തയാറായെന്നും ഹമാസിനെ തകർക്കാൻ കഴിയില്ലെന്നു യൂറോപ്യൻ രാഷ്‌ട്ര ത്തലവന്മാർക്ക് ബോധ്യമായെന്നുമാണു പ്രചരണം.
ജാമിയ മിലിയയിലും ഡൽഹി സർവകലാശാലയിലും മുസ്ലിം തീവ്രവാദ പ്രവർത്തനങ്ങൾ ഊർജിതമാക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്

https://www.instagram.com/p/DDKecMys_Kd/

 

https://x.com/driftcat

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by