Sports

ജിംനാസ്റ്റിക്സില്‍ ചരിത്ര മെഡലുമായി അമാനി

Published by

ഡെറാഡൂണ്‍: ആര്‍ട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സില്‍ കേരളത്തിന് വെങ്കലം. കണ്ണൂര്‍ മാടിയി സ്വദേശിനി അമാനി ദില്‍ഷാദ് ആണ് കേരളത്തിന് വെണ്ടി ആര്‍ട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സ് വനിതാ വിഭാഗത്തില്‍ ആദ്യമായി മെഡല്‍ നേടിയത്. 9.733 പോയിന്റ് നേടിയാണ് അമാനിയുടെ വെങ്കലനേട്ടം.

10.30 പോയിന്റ് നേടി വെസ്റ്റ് ബംഗാള്‍ താരം സ്വര്‍ണവും 9.93 പോയിന്റുമായി ഡല്‍ഹി താരം വെള്ളിയും നേടി. അരുണ്‍ കുമാര്‍ ജയനാണ് പരിശീലകന്‍. കഴിഞ്ഞ പത്ത് വര്‍ഷമായി അരുണിന്റെ കീഴിയാണ് പരിശീലനം. കഴിഞ്ഞ ദേശീയ ജിംനാസ്റ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഓള്‍ റൗണ്ട് വിഭാഗത്തില്‍ അമാനി വെങ്കലം നേടിയിരുന്നു.

സിബിഎസ്.സി സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 19 വിഭാഗത്തില്‍ അഞ്ച് സ്വര്‍ണം നേടിയ താരമാണ്. ഉത്തരാഖണ്ഡ് ദേശീയ ഗെയിംസില്‍ ഓള്‍ റൗണ്ട് വിഭാഗത്തില്‍ അമാനി ആറാമതായി ഫിനിഷ് ചെയ്തു. കണ്ണൂര്‍ മാടായി അഹ്ലം വീട്ടില്‍ ദില്‍ഷാദിന്റെയും റൈയ്ഹാനയുടെയും മകളാണ്. ആമിര്‍ ആണ് സഹോദരന്‍. ഇന്ന് (130225) ഫ്ളോര്‍ വിഭാഗത്തില്‍ മത്സരിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by