തിരുവനന്തപുരം:പാതിവില തട്ടിപ്പ് കേസില്‍ പദ്ധതിയുടെ മുഴുവന്‍ ഉത്തരവാദിത്തവും അനന്തുകൃഷ്ണനാണെന്ന് സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്മാന് ആനന്ദകുമാര്‍. മുഴുവന്‍ സാമ്പത്തിക ഇടപാടും നടത്തിയത് അനന്തുകൃഷ്ണന്റെ അക്കൗണ്ടിലൂടെയാണ്.
മറ്റ് ഡയറക്ടര്‍മാര്‍ക്കോ സായിഗ്രാമിനോ തട്ടിപ്പിനെ കുറിച്ച് അറിയില്ലെന്ന് ആനന്ദകുമാര്‍ പറഞ്ഞു. പദ്ധതിക്കായി വന്‍തുക പിരിച്ചപ്പോള്‍ എന്‍ജിഒ കോണ്‍ഫെഡറേഷനില്‍ നിന്നും താന്‍ രാജിവെച്ചുവെന്നും ആനന്ദകുമാര്‍ പറഞ്ഞു. എന്നാല്‍ രാജിക്കത്ത് ആരും സ്വീകരിക്കാതെ തിരിച്ചു നല്‍കുയായിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആണ് ആനന്ദകുമാര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. പാതി വില തട്ടിപ്പ് കേസില്‍ ആനന്ദകുമാറിനെ പ്രതി ചേര്‍ത്ത സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: