ഹൈദരാബാദ് : ഹൈദരാബാദിൽ ഹനുമാൻ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ മാംസക്കഷണങ്ങൾ കണ്ടെത്തി . തപ്പച്ചബൂത്ര ജീര ഹനുമാൻ ക്ഷേത്രത്തിലാണ് സംഭവം . രാവിലെ ക്ഷേത്രം തുറക്കാനെത്തിയ പുരോഹിതനാണ് ശിവലിംഗത്തിന് പിന്നിൽ മാംസക്കഷണങ്ങൾ വച്ചിരിക്കുന്നത് കണ്ടത്. തുടർന്ന് അദ്ദേഹം വിവരം കമ്മിറ്റി അംഗങ്ങളെ അറിയിക്കുകയും ചെയ്തു.
നിരവധി ദേവന്മാരെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ഒരു ഹനുമാൻ ക്ഷേത്രമാണിത്. വാർത്ത പരന്നതോടെ ഹിന്ദു സംഘടനകളും ബിജെപി പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ ക്ഷേത്രത്തിൽ തടിച്ചുകൂടി . ക്ഷേത്രത്തിൽ മാംസം കണ്ടെത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഡിസിപി ചന്ദ്ര മോഹൻ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു. ‘ സ്ഥലത്തെത്തിയപ്പോൾ ക്ഷേത്രവാതിലുകൾ അടച്ചിരിക്കുന്നതാണ് കണ്ടത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് ‘ ഡിസിപി ചന്ദ്ര മോഹൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: