പാരീസ്: ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഫ്രഞ്ച് നഗരമായ മാഴ്സെയുടെ പ്രാധാന്യത്തെക്കു റിച്ച് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹികമാധ്യമമായ എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലെത്തിയ മോദി, ഇന്ത്യയുടെ പുതിയ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്യുന്നതിനുവേണ്ടിയാണ് ഫ്രഞ്ച് പ്രസിഡന്റിനൊപ്പം മാഴ്സെയിലെത്തിയത്.
മാർസെയിൽ ലാൻഡ് ചെയ്തു. സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യയുടെ അന്വേഷണത്തിൽ, ഈ നഗരത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. മഹാനായ വീർ സവർക്കർ ധീരമായി രക്ഷപ്പെടാൻ ശ്രമിച്ചത് ഇവിടെ വച്ചാണ്. അദ്ദേഹത്തെ ബ്രിട്ടീഷ് കസ്റ്റഡിയിൽ ഏൽപ്പിക്കരുതെന്ന് ആവശ്യപ്പെട്ട മാഴ്സെയിലെ ജനങ്ങളോടും അക്കാലത്തെ ഫ്രഞ്ച് പ്രവർത്തകരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
വീർ സവർക്കറുടെ ധീരത തലമുറകളെ പ്രചോദിപ്പിക്കുന്നു! ഇതായിരുന്നു മോദിയുടെ എക്സിലെ കുറിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക