ന്യൂഡൽഹി: പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായയുടെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു. “രാഷ്‌ട്രസേവനത്തിനായി സ്വജീവിതം സമർപ്പിച്ച ദീർഘദർശിയായ ചിന്തകനായിരുന്നു പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ. സമൂഹത്തിലെ ഏറ്റവും ഒടുവിലത്തെ വ്യക്തിയും ഉയർച്ച പ്രാപിക്കണം എന്ന അദ്ദേഹത്തിന്റെ തത്വം കരുത്തുറ്റ രാഷ്‌ട്രത്തിലേക്കുള്ള നമ്മുടെ യാത്രയെ നിരന്തരം പ്രചോദിപ്പിക്കും.” – മോദി പരാമർശിച്ചു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“പുണ്യ തിഥിയിൽ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായക്ക് മനസിൽ തൊട്ടുള്ള ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. രാഷ്‌ട്രസേവനത്തിനായി സ്വജീവിതം സമർപ്പിച്ച ദീർഘദർശിയായ ചിന്തകനായിരുന്നു പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ. സമൂഹത്തിലെ ഏറ്റവും ഒടുവിലത്തെ വ്യക്തിയും ഉയർച്ച പ്രാപിക്കണം എന്ന അദ്ദേഹത്തിന്റെ തത്വം കരുത്തുറ്റ രാഷ്‌ട്രത്തിലേക്കുള്ള നമ്മുടെ യാത്രയെ നിരന്തരം പ്രചോദിപ്പിക്കും. പുരോഗതിക്കും ഐക്യത്തിനുമായുള്ള നമ്മുടെ കൂട്ടായ പരിശ്രമത്തിൽ അദ്ദേഹത്തിന്റെ ത്യാഗവും ആദർശങ്ങളും മാർഗദീപമായി തുടരും.”
पंडित दीनदयाल उपाध्याय जी का संपूर्ण जीवन सर्वजन हिताय-सर्वजन सुखाय के सिद्धांत पर आधारित रहा। उनका एकात्म मानववाद का दर्शन भारत ही नहीं, बल्कि दुनिया की कई समस्याओं का समाधान देने में सक्षम है। उनकी पुण्यतिथि पर आदरपूर्ण श्रद्धांजलि।
— Narendra Modi (@narendramodi) February 11, 2022
പ്രതികരിക്കാൻ ഇവിടെ എഴുതുക: