ന്യൂദൽഹി : അരവിന്ദ് കെജ്‌രിവാൾ പണിത “ശീഷ് മഹലിൽ” ദൽഹിയുടെ പുതിയ മുഖ്യമന്ത്രി താമസിക്കില്ലെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ. ജനങ്ങളുടെ നികുതിപ്പണം കൊണ്ടും അഴിമതി കൊണ്ടും നിർമ്മിച്ച ഈ ചില്ല് കൊട്ടാരം ബിജെപിക്ക് ആവശ്യമില്ലെന്ന നിലപാട് തന്നെയാണ് നേതൃത്വത്തിനുള്ളത്.
കൂടാതെ ശീഷ് മഹലിൽ അനധികൃതമായി നാല് സ്വത്തുക്കൾ ലയിപ്പിച്ചത് റദ്ദാക്കണമെന്ന് സച്ച്‌ദേവ ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയോട് ആവശ്യപ്പെട്ടു. നാല് സർക്കാർ സ്വത്തുക്കൾ ലയിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ ബംഗ്ലാവ് വികസിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ദൽഹിയുടെ അടുത്ത മുഖ്യമന്ത്രി അതിൽ താമസിക്കില്ലെന്നും ബിജെപി നേതൃത്വത്തിലുള്ള സർക്കാർ സ്വത്ത് എന്തുചെയ്യണമെന്ന് തീരുമാനിക്കുമെന്നും സച്ച്‌ദേവ പറഞ്ഞു. 2015 മുതൽ 2024 ഒക്ടോബർ വരെ ദൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയായിരുന്നു പുതുക്കിപ്പണിത ബംഗ്ലാവ്. ബിജെപിയുടെ അഴിമതി ആരോപണങ്ങളെത്തുടർന്ന് കെജ്‌രിവാൾ രാജിവച്ച ശേഷം അത് ഒഴിഞ്ഞു.
എന്നിരുന്നാലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബംഗ്ലാവിന്റെ ആഡംബര പുനർനിർമ്മാണം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ബിജെപി അതിന് ശീഷ് മഹൽ എന്നും പേരിട്ടു. പൊതുജനങ്ങളുടെ ചെലവിൽ ആഡംബരത്തിൽ സ്വകാര്യമായി മുഴുകിയതിന്റെ പേരിൽ കെജ്‌രിവാളിനെതിരെ ബിജെപി തുറന്നടിച്ചിരുന്നു. ഈ വിഷയത്തിൽ ഒരു സാധാരണക്കാരൻ എന്ന അവകാശപ്പെട്ടിരിരുന്ന കെജരിവാളിന്റെ പ്രതിച്ഛായയെ തന്നെയാണ് ഇല്ലാതായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക