India

മഹാകുംഭമേളയ്‌ക്കെത്തി ത്രിവേണിസംഗമത്തില്‍ സ്നാനം ചെയ്ത രാഷ്‌ട്രപതിയുടെ ആരോഗ്യത്തില്‍ ഇനിയും സോണിയയ്‌ക്ക് സംശയം ഉണ്ടോ?

മഹാകുംഭമേളയ്ക്കെത്തി ത്രിവേണിസംഗമത്തില്‍ സ്നാനം ചെയ്ത രാഷ്ട്രപതിയുടെ ആരോഗ്യത്തില്‍ ഇനിയും സോണിയാഗാന്ധിയ്ക്ക് സംശയം ഉണ്ടോയെന്ന് സമൂഹമാധ്യമങ്ങളില്‍ ചോദ്യമുയരുന്നു. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തിലാണ് മുങ്ങിക്കുളിക്കുന്നത്. ഇതിന്‍റെ വീഡിയോയും പ്രചരിക്കുകയാണ്.

Published by

ന്യൂദല്‍ഹി: മഹാകുംഭമേളയ്‌ക്കെത്തി ത്രിവേണിസംഗമത്തില്‍ സ്നാനം ചെയ്ത രാഷ്‌ട്രപതിയുടെ ആരോഗ്യത്തില്‍ ഇനിയും സോണിയാഗാന്ധിയ്‌ക്ക് സംശയം ഉണ്ടോയെന്ന് സമൂഹമാധ്യമങ്ങളില്‍ ചോദ്യമുയരുന്നു. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തിലാണ് മുങ്ങിക്കുളിക്കുന്നത്. ഇതിന്റെ വീഡിയോയും പ്രചരിക്കുകയാണ്.

അതിനിടെയാണ് ഈ വീഡിയോ പങ്കുവെച്ച് പലരും രാഷ്‌ട്രപതിയുടെ ആരോഗ്യം ദുര്‍ബലമാണെന്ന് ആരോപിച്ച സോണിയാഗാന്ധിയെ ശക്തമായി വിമര്‍ശിക്കുന്നത്. കഴിഞ്ഞ ആഴ്ച ബജറ്റവതരണത്തിന്റെ ആദ്യ ദിവസം രാഷ്‌ട്രപതിയുടെ അഭിസംബോധനാപ്രസംഗത്തില്‍ ദ്രൗപദി മുര്‍മു ഒടുവില്‍ വല്ലാതെ തളര്‍ന്നിരുന്നുവെന്നും അവര്‍ക്ക് സംസാരിക്കാനാവുന്നില്ലായിരുന്നെന്നും സോണിയാഗാന്ധി വിമര്‍ശിച്ചിരുന്നു.

സോണിയയുടെ ഈ വിമര്‍ശനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ചുട്ട മറുപടി നല്‍കിയിരുന്നു. കാട്ടിലെ ഗോത്രവിഭാഗത്തില്‍ നിന്നും വരുന്ന രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന് തളര്‍ച്ച എന്തെന്നറിയില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. ഇപ്പോഴിതാ ദ്രൗപദി മുര്‍മു മഹാകുംഭമേളയിലെ ത്രിവേണി സംഗമത്തില്‍ എത്തി സ്നാനം ചെയ്തതോടെ രാഷ്‌ട്രപതിയുടെ ആരോഗ്യത്തെക്കുറിച്ച് എന്തെങ്കിലും സംശയം ബാക്കിയുണ്ടോ എന്നാണ് സോണിയാഗാന്ധിയോട് സമൂഹമാധ്യമങ്ങളില്‍ ചോദ്യം ഉയരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക