കൊച്ചി: എറണാകുളം പത്തടിപ്പാലത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് എട്ടോളം പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ബസ്് ഡ്രൈവറും ഉള്‍പ്പെടുന്നു.
ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിന്റെ മുന്‍ ഭാഗം വെട്ടി പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.ഇയാള്‍ അപകട നില തരണം ചെയ്തെന്നാണ് വിവരം.
രാത്രി 9 45 ഓടുകൂടിയാണ് അപകടം. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിക്ക് പിന്നിലാണ് ബസ് ഇടിച്ചത്. ലോറിക്ക് മുന്നില്‍ പോയ ഇരുചക്ര വാഹനം പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് അപകട കാരണമെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: