ഇന്‍ഡോര്‍: കസിന്റെ വിവാഹത്തോടനുബന്ധിച്ചുള്ള മഞ്ഞള്‍ക്കല്യാണത്തില്‍ (ഹല്‍ദി ആഘോഷം) സ്റ്റേജില്‍ നൃത്തം ചെയ്തുകൊണ്ടിരിക്കെ, ഹൃദയാഘാതത്താല്‍ കുഴഞ്ഞുവീണ് യുവതി മരിച്ചു. 23 വയസ്സുകാരി പരിണിത ജെയിനിനാണ് അന്ത്യം സംഭവിച്ചത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഈ സംഭവം.
പരിണിത ജെയിന്‍ നൃത്തം ചെയ്യുന്നതിനിടയില്‍ കുഴഞ്ഞുവീണ് മരിക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സ്റ്റേജില്‍ കുഴഞ്ഞുവീണയുടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
SHOCKING NEWS 🚨
Lady passes away while dancing due to Heart Attack in MP's Vidisha.pic.twitter.com/rlyggU9K7C— Times Algebra (@TimesAlgebraIND) February 9, 2025
‘ലെഹറ കെ ബല്‍ഖാ കെ’ എന്ന ബോളിവുഡ് ഗാനത്തിന് ചുവടുവെയ്‌ക്കുകയായിരുന്നു പരിണിത ജെയിന്‍. ഇന്‍ഡൊറിനെ വിദിഷ എന്ന സ്ഥലത്താണ് വിവാഹച്ചടങ്ങിനോട് അനുബന്ധിച്ചുള്ള ഹല്‍ദി ആഘോഷം നടന്നത്. ഇന്‍ഡൊറിലെ ടുകൊഗഞ്ചില്‍ മാതാപിതാക്കളോടൊത്ത് താമസിക്കുന്ന പരിണിത ജെയിന്‍ എംബിഎക്കാരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: