India

ഗംഗയിൽ മുങ്ങിയാൽ പട്ടിണി മാറുമോ എന്ന് ഖാര്‍ഗെയുടെ പരിഹാസം; കുംഭമേളയില്‍ സ്നാനം ചെയ്ത ഡികെ ശിവകുമാറിന്റെ മകള്‍ പറഞ്ഞു:’കുംഭമേള മഹാസംഭവം’

ഗംഗയില്‍ മുങ്ങിയാല്‍ പട്ടിണി മാറുമോ എന്ന് ചോദിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ചെവിക്കുറ്റിനോക്കിക്കൊടുത്ത അടിതന്നെയാണ് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ മകള്‍ കുംഭമേളയെ പുകഴ്ത്തിക്കൊണ്ട് നടത്തിയ പ്രസ്താവന. മഹാകുംഭമേളയില്‍ സ്നാനം ചെയ്ത ശേഷം ഡി.കെ. ശിവകുമാറിന്‍റെ മകള്‍ ഐശ്വര്യ ഡി.കെ.എസ്. ഹെഗ്ഡേ പറഞ്ഞത് കുംഭമേള മഹാസംഭവമാണെന്നായിരുന്നു.

Published by

പ്രയാഗ് രാജ് : ഗംഗയില്‍ മുങ്ങിയാല്‍ പട്ടിണി മാറുമോ എന്ന് ചോദിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് ചെവിക്കുറ്റിനോക്കിക്കൊടുത്ത അടിതന്നെയാണ് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മകള്‍ കുംഭമേളയെ പുകഴ്‌ത്തിക്കൊണ്ട് നടത്തിയ പ്രസ്താവന. മഹാകുംഭമേളയില്‍ സ്നാനം ചെയ്ത ശേഷം ഡി.കെ. ശിവകുമാറിന്റെ മകള്‍ ഐശ്വര്യ ഡി.കെ.എസ്. ഹെഗ്ഡേ പറഞ്ഞത് കുംഭമേള മഹാസംഭവമാണെന്നായിരുന്നു.

ജിഹാദികളെ സന്തോഷിപ്പിക്കുന്നതില്‍ സായൂജ്യം കൊള്ളുന്ന കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും ഉള്ള മറുപടിയായിരുന്നു ഡി.കെ. ശിവകുമാറിന്റെ മകള്‍ ഐശ്വര്യ നല്‍കിയത്. കുംഭമേള തന്റെ മനം മയക്കിയെന്നും ഐശ്വര്യ.

കുംഭമേളയെക്കുറിച്ചുള്ള ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ ഐശ്വര്യ വാചാലയായി. ആവേശത്തിന്റെയും ഐക്യത്തിന്റെയും ആഴത്തിലുള്ള ആത്മീയതയുടെയും ഉത്സവമാണ് കുംഭമേളയെന്നും ഐശ്വര്യ പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു റീലില്‍ ആണ് ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനങ്ങളിലൊന്നായ കുംഭമേളയില്‍ ഭക്തിയും കൂട്ടായ്മയും സൃഷ്ടിച്ച സമ്പന്നമായ ആത്മീയഅന്തരീക്ഷത്തെക്കുറിച്ച് ഐശ്വര്യ വിവരിച്ചത്.

മഹാകുംഭമേളയോടനുബന്ധിച്ച് നടന്ന ദ സേക്രഡ് ഷിഫ്റ്റ് കോണ്‍ഗ്രസിലും ഐശ്വര്യ പങ്കെടുത്തിരുന്നു. സംഗീതജ്ഞന്‍ റിക്കി കേജിനൊപ്പമാണ് തന്റെ അനുഭവങ്ങള്‍ ഐശ്വര്യ പങ്കുവെച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക