കോഴിക്കോട്: ജില്ലയില് മലയോര ഹൈവേയുടെ ആദ്യ റീച്ച് കോടഞ്ചേരി-കക്കാടം പൊയില് റോഡ്- ഉദ്ഘാടനം 15 ന് നടക്കും. തിരുവമ്പാടി മണ്ഡലത്തിലൂടെ മലയോര ഹൈവേയുടെ 3 റീച്ചുകള് കടന്നുപോകുന്നുണ്ട്. അതില് ഏറ്റവും ദൈര്ഘ്യം കൂടിയ റീച്ചും ഇതാണ്. അനുബന്ധ റോഡ് അടക്കം 221 കോടി രൂപ ചെലവഴിക്കുന്ന, 34.3 കി. മീ ദൂരമുള്ള റീച്ചിന് 12 മീറ്റര് വീതിയാണുള്ളത്. പാതയുടെ ഇരുവശത്തും ഓടകളും ഭൂഗര്ഭ കേബിളുകളും പൈപ്പുകളും കടന്നു പോകുന്നതിനുള്ള സംവിധാനങ്ങളും സൗരോര്ജ്ജ വിളക്കുകളും സിഗ്നല് ലൈറ്റുകളും ഒരുക്കിയിട്ടുണ്ട്. പ്രധാന കവലകളില് കോണ്ക്രീറ്റ് കട്ടകള് പാകിയ നടപ്പാതകള്, ബസ് സ്റ്റോപ്പുകള്, കൈവരികള് എന്നിവയമുണ്ട്. കൂമ്പാറയിലെയും കൂടരഞ്ഞി വീട്ടിപ്പാറയിലെയും രണ്ട് പാലങ്ങള് കൂടി ഇതില് ഉള്പ്പെടുന്നു.
കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന റോഡ് നിര്ദിഷ്ട ആനക്കാംപൊയില്-കള്ളാടി തുരങ്ക പാതയിലേക്ക് എത്തുന്ന തിരുവമ്പാടി- മറിപ്പുഴ റോഡുമായും ചേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: