മെഡിക്കൽ കോളേജിൽ ഒഴിവ്
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എൻഡോക്രൈനോളജി വിഭാഗത്തിനു കീഴിലെ ഐ.സി.എം.ആർ ലേക്ക് പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III (റിസർച്ച് ഡയറ്റീഷ്യൻ) തസ്തികയിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഒരൊഴിവാണുള്ളത്. പ്രായപരിധി 40 വയസ്സാണ്. യോഗ്യത: സയൻസ് വിഷയത്തിൽ 12th ക്ലാസ് പാസായിരിക്കണം, ന്യൂട്രിഷൻ ആൻഡ് ഡയറ്റെറ്റിക്സിൽ ഡിഗ്രി / ഡിപ്ലോമ, ഒരു ഗവൺമെന്റ് അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിനു കീഴിൽ ഐ.സി.എം.ആർ / ഡി.എച്ച്.ആർ / ഡി.ബി.റ്റി / ഡി.എസ്.ടി / കേന്ദ്ര സർക്കാർ അല്ലെങ്കിൽ സംസ്ഥാന സർക്കാർ റിസർച്ച് പ്രോജക്ടിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം, ഐ.സി.എം.ആർ / ഡി.എച്ച്.ആർ / ഡി.ബി.റ്റി / ഡി.എസ്.ടി / കേന്ദ്ര സർക്കാർ അല്ലെങ്കിൽ സംസ്ഥാന സർക്കാർ റിസർച്ച് പ്രൊജക്ടിൽ ഡയറ്റീഷ്യനായി കുറഞ്ഞത് 2 വർഷത്തെ സേവന പരിചയം, ക്ലിനിക്കൽ ട്രയൽസിനുള്ള ജി.സി.പി സർട്ടിഫിക്കറ്റ്. പ്രതിമാസ വേതനം 28,000 + 18 ശതമാനം എച്ച്.ആർ.എ. താത്പര്യമുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 18ന് രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2528855, 2528055
ഡാറ്റാ അനാലിസിസ്, വിഷ്വൽ പ്രസന്റേഷൻ
ഡാറ്റാ അനാലിസിസ് വിഷ്വൽ പ്രസന്റേഷൻ തുടങ്ങിയവയിൽ ആധുനിക സാങ്കേതികയുടെ ഉപയോഗ രീതികളെ കുറിച്ച് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. ഡൈനാമിക് ഡാഷ്ബോർഡുകൾ, തൽസമയ റിപ്പോർട്ടുകളുടെ രൂപീകരണം, ഡാറ്റാ ചിത്രീകരണത്തിന്റെ നവീനരീതികൾ തുടങ്ങിയവ പരിശീലനത്തിന്റെ ഭാഗമാണ്. മൈക്രോസോഫ്റ്റ് എക്സൽ, പവർ ബി ഐ ടൂളുകളിലാണ് പരിശീലനം. ഗവേഷകർ, വിപണന – മനുഷ്യവിഭവശേഷി മേഖലയിലെ പ്രൊഫഷണലുകൾ, ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങി വിവിധ മേഖലകളിലുള്ളവർക്ക് പ്രയോജനകരമായ വിധമാണ് പരിശീലനം. കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സി.എം.ഡി) ‘ഇൻസ്പയർ’ സീരീസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രസ്തുത പരിപാടി മാർച്ച് 1 ന് തൈക്കാടുള്ള (സി.എം.ഡി) സിൽവർ ജൂബിലീ ഹാളിലാണ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 21ന് മുമ്പായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: 8714259111, 0471 2320101, www.cmd.kerala.gov.in.
പ്രോജക്ട് ഫെല്ലോ
കേരള വന ഗവേഷണ സ്ഥാപനത്തിലെ ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെല്ലോ നിയമനത്തിന് ഫെബ്രുവരി 13 ന് അഭിമുഖം നടക്കും. താൽപര്യമുള്ളവർ രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.kfri.res.in.
ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു
നെടുമങ്ങാട് മഞ്ച സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ അടുത്ത അക്കാദമിക വർഷത്തേക്കുള്ള പ്രവേശനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. പൊതുവിദ്യാഭ്യാസത്തോടൊപ്പം ഫിറ്റിങ്, വെൽഡിങ്, ഇലക്ട്രിക്കൽ വയറിങ് മെയിന്റനൻസ് ഓഫ് ഡൊമസ്റ്റിക് അപ്ലയൻസസ്, മെയിന്റനൻസ് ഓഫ് ടു ആൻഡ് ത്രീ വീലർ, ടേണിങ് ആൻഡ് ഇലക്ട്രോ പ്ലേറ്റിങ് സ്പെഷ്യലിസ്റ്റ് ട്രേഡുകളിൽ സാങ്കേതിക പരിജ്ഞാനത്തിന് അവസരം ലഭിക്കും. എട്ടാം ക്ലാസിൽ അനുവദിച്ചിട്ടുള്ള 90 സീറ്റുകളിലേക്കാണ് പ്രവേശനം. വിശദവിവരങ്ങൾക്ക്: 9846170024, 7907788350, 9446686362, 9645814820, 7907938093, 9446547098.
ഒഴിവ്
ഗവൺമെന്റ് എച്ച്.എസ്. പാപ്പനംകോട് സ്കൂളിൽ എഫ്.ടി.എം. തസ്തികയിലേക്ക് ശാരീരിക ക്ഷമതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റയും മെഡിക്കൽ സർട്ടിഫിക്കറ്റുമായി ഫെബ്രുവരി 13 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി സ്കൂളിൽ ഹാജരാകണം. ഫോൺ: 0471-2494307.
ടെണ്ടർ ക്ഷണിച്ചു
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രചാരണ സാമഗ്രികൾ കോംപാക്ട് ഡിസ്കുകൾ, കത്തുകൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ പുസ്തകങ്ങൾ, മറ്റ് സാമഗ്രികൾ തുടങ്ങിയവ വിവിധ ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിലും ന്യൂഡൽഹി ഇൻഫർമേഷൻ ഓഫീസിലും വകുപ്പ് നിർദേശിക്കുന്ന മറ്റ് സ്ഥലങ്ങളിലെ സ്ഥാപനങ്ങളിലും കൊറിയർ വഴി എത്തിക്കുന്നതിന് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ള കൊറിയർ സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെണ്ടറുകൾ ഡയറക്ടർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം – 1 വിലാസത്തിൽ മാർച്ച് ഒന്നിനകം ലഭ്യമാക്കണം. വിശദ വിവരങ്ങൾക്ക്: www.prd.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2517036, 0471-251803.
ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആന്റ് പ്രീ സ്കൂൾ മാനേജ്‌മെന്റ്
സ്കോൾ കേരള ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആന്റ് പ്രീ സ്കൂൾ മാനേജ്‌മെന്റ് കോഴ്സ് ഒന്നാം ബാച്ചിലേക്കുള്ള (2025) പ്രവേശന തീയതി ദീർഘിപ്പിച്ചു. പിഴയില്ലാതെ ഫെബ്രുവരി 20 വരെയും 100 രൂപ പിഴയോടുകൂടി ഫെബ്രുവരി 25 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷൻ മാർഗനിർദ്ദേശങ്ങൾക്ക് www.scolekerala.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈനായി ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം സംസ്ഥാന / ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മാർഗമോ എത്തിക്കണം. അന്വേഷണങ്ങൾക്ക് സംസ്ഥാന, ജില്ലാ ഓഫീസുകളിലെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.
അപേക്ഷ ക്ഷണിച്ചു
കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ മാർച്ച് മാസം ആദ്യവാരം ആരംഭിക്കുന്ന ജർമൻ A 1 കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 28 ന് മുൻപ് https://asapkerala.gov.in/course/german-language/ ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാം. ഫോൺ: 9495999701, 9495999604.
പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ഐ.എച്ച്.ആർ.ഡി. 2024 ഡിസംബർ മാസത്തിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ) / പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബര് ഫോറന്‌സിക്‌സ് & സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) ഒന്നും രണ്ടും സെമസ്റ്റർ ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ) / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്) കോഴ്‌സുകളുടെ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാർക്കിന്റെ വിശദാംശങ്ങളും അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും ലഭിക്കും. ഐ.എച്ച്.ആർ.ഡി.യുടെ വെബ്‌സൈറ്റിലും (www.ihrd.ac.in) പരീക്ഷാഫലം ലഭ്യമാണ്. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ ഫെബ്രുവരി 18 വരെ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ പിഴ കൂടാതെയും 24 വരെ 200 രൂപ പിഴയോടുകൂടിയും സമർപ്പിക്കാവുന്നതാണ്.
ജൂൺ 2025 ലെ സപ്ലിമെന്ററി പരീക്ഷയ്‌ക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവർ അപേക്ഷകൾ ഏപ്രിൽ 21 നു മുൻപായും 200 രൂപ പിഴയോടുകൂടി ഏപ്രിൽ 28 വരെയും സ്ഥാപനമേധാവികൾ മുഖേന സമർപ്പിക്കണം. നിർദ്ദിഷ്ട തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: