കൊച്ചി : തനിക്കെതിരെ പൊലീസ് കേസെടുത്തത് പ്രാഥമിക പരിശോധന പോലും നടത്താതെയാണെന്ന് ഹൈക്കോടതി റിട്ട. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍.പാതി വില തട്ടിപ്പ് കേസില്‍ പ്രതിച്ചേര്‍ത്തതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കള്ളപ്പരാതിയിലാണ് പൊലീസ് നടപടിയെന്ന് സി എന്‍ രാമചന്ദ്രന്‍ നായര്‍ ആരോപിച്ചു.എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ഉപദേഷ്ടാവ് ആയിരുന്നു താന്‍. ഫെഡറേഷന്റെ രക്ഷധികാരിയല്ല. തെറ്റിദ്ധാരണയാണോ മറ്റെന്തെങ്കിലും ആണോ കേസെടുക്കാന്‍ കാരണമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം കമ്മിഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ഒരുപാട് പേര്‍ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമാണോ കേസ് വരാന്‍ കാര്യമെന്ന് അറിയില്ല.
തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന്‍ പങ്കെടുത്ത യോഗങ്ങളില്‍ സ്വാഗതം പറഞ്ഞിട്ടുണ്ട്. അനന്തു കൃഷ്ണനുമായി ഒരു ബന്ധവുമില്ല. സായിഗ്രാം ഡയറക്ടര്‍ ആനന്ദകുമാറുമായി പരിചയമുണ്ട്. കോണ്‍ഫെഡറേഷനുമായുള്ള ബന്ധം 2024 ല്‍ അവസാനിപ്പത് പണം പിരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണെന്ന് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.
പാതി വില തട്ടിപ്പില്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ പെരിന്തല്‍മ്മണ്ണ പൊലീസാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: