ന്യൂദൽഹി : ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ ബിജെപി പരാജയപ്പെടുത്തിയതിന് ശേഷം പാർട്ടി തലവൻ അരവിന്ദ് കെജ്‌രിവാളിനെ രൂക്ഷമായി വിമർശിച്ച് പാർട്ടി സ്ഥാപകരിലൊരാളും മുൻ എഎപി നേതാവുമായ കുമാർ വിശ്വാസ്.
ഇന്ത്യൻ രാഷ്‌ട്രീയത്തിൽ വിപ്ലവം സൃഷ്ടിക്കുക എന്ന ശുദ്ധമായ ഉദ്ദേശ്യത്തോടെ അണ്ണാ ഹസാരെയുടെ പ്രസ്ഥാനത്തിലൂടെ പാർട്ടിയിൽ ചേർന്ന എല്ലാ ആം ആദ്മി പാർട്ടി പ്രവർത്തകരുടെയും അഭിലാഷങ്ങൾ ഈ മനുഷ്യൻ നശിപ്പിച്ചു കളഞ്ഞെന്ന് അദ്ദേഹം തുറന്നടിച്ചു. അരവിന്ദ് കെജ്‌രിവാളിനെ താഴ്ന്ന ജീവിതം നയിക്കുന്നവൻ, ലജ്ജയില്ലാത്തവൻ, സ്വാർത്ഥത നിറഞ്ഞവൻ, നല്ല സ്വഭാവമില്ലാത്തവൻ എന്നിങ്ങനെ നിരവധി പരാമർശങ്ങളിലൂടെ അദ്ദേഹം വിമർശിച്ചു.
ഇതിനു പുറമെ അത്തരമൊരു വ്യക്തിയോട് നിങ്ങൾക്ക് എന്ത് സഹതാപം കാണിക്കാൻ കഴിയുമെന്ന് ചോദിച്ച കുമാർ ദൽഹിക്ക് ഒടുവിൽ കെജ്‌രിവാളിൽ നിന്ന് മുക്തി ലഭിച്ചെന്നും കൂട്ടിച്ചേർത്തു.
ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി കനത്ത തിരിച്ചടിയാണ് നേരിട്ടത്. 2020-ൽ 62 സീറ്റുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് 22 ആയി കുറഞ്ഞു. ആം ആദ്മി പാർട്ടി മേധാവി അരവിന്ദ് കെജ്‌രിവാൾ തന്നെ ന്യൂദൽഹി മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ടുവെന്നതും പാർട്ടിയുടെ പതനത്തിന് ആക്കം കൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: