ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്താന്‍ ബിജെപി ഒരുങ്ങുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകുന്നേരം പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കും. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ് രാത്രി 7.30ന് മോദി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.
ബിജെപി 46 സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തിയപ്പോള്‍ ആം ആദ്മി പാര്‍ട്ടി 24 സീറ്റുകളില്‍ മുന്നേറ്റത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി നടത്തിയ പ്രചാരണത്തില്‍ യമുനാ നദിയിലെ മലിനീകരണം, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതിയുടെ നവീകരണം എന്നിവ പ്രധാന വിഷയങ്ങളായിരുന്നു.
പ്രചരണത്തിനിടയില്‍ പ്രധാനമന്ത്രി കെജ്രിവാളിനെതിരേ ‘ആപദ’ (വിപത്തായ ആപ്പ്) എന്നതും ‘ശീശ് മഹല്‍’ (കാഴ്ചക്കായി നിര്‍മ്മിച്ച രാജധാനി) എന്നതുമടങ്ങിയ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: