ന്യൂദൽഹി: കാൽ നൂറ്റാണ്ടുകൾക്ക് ശേഷം ദൽഹിയിൽ ബി ജെ പി അധികാരത്തിലേക്ക്. പാർട്ടി ആസ്ഥാനത്ത് വിജയാഘോഷങ്ങൾ തുടങ്ങി. മുഖ്യമന്ത്രിയെ തീരുമാനിക്കാതെയാണ് ബിജെപി ലീഡിൽ നിൽക്കുന്നത്. മുഖ്യമന്ത്രിയെ നേത്യത്വം തീരുമാനിക്കുമെന്ന് ദൽഹി ബിജെപി അറിയിച്ചു.
ലീഡ് ചെയ്യുന്ന സീറ്റുകളിൽ ഒരിടത്തൊഴികെ ബാക്കി എല്ലായിടത്തും ബിജെപിയുടെ ലീഡ് ആയിരത്തിന് മുകളിലാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ബിജെപി ഭൂരിപക്ഷത്തിന് വളരെ മുകളിലാണ്. നിലവിൽ 70 സീറ്റുകളിൽ 43 എണ്ണത്തിലും ബിജെപി മുന്നിലാണ്. ബിജെപി നേതാക്കൾ പാർട്ടി ഓഫീസിൽ യോഗം ചേർന്നു.
ഫലങ്ങൾ പുറത്തു വന്നതോടെ ബിജെപി അനുയായികൾ പാർട്ടി ഓഫീസിന് പുറത്ത് തടിച്ചുകൂടി ആഹ്ളാദ പ്രകടനം തുടങ്ങി. ബിജെപിക്ക് വ്യക്തമായ മേൽക്കൈയുണ്ടെങ്കിലും എഎപി നില മെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും ആം ആദ്മി പാർട്ടി കനത്ത തിരിച്ചടിയാണ് നേരിടുന്നത്. മുഖ്യമന്ത്രി അതിഷിയടക്കം പിന്നിലാണ്. തുടക്കത്തില്‍ പിന്നിലായിരുന്ന എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ലീഡ് തിരിച്ചുപിടിച്ചു. 12 മണ്ഡലങ്ങളിൽ എഎപി ലീഡ് 1000 ത്തിൽ താഴെയാണ്.
അതേസമയം, കോൺഗ്രസ് പൂജ്യത്തിൽ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക