ഇടുക്കി:സിനിമാ ചിത്രീകരണ സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം.മൂന്നാര്‍ – മറയൂര്‍ റോഡില്‍ ഒമ്പതാം മൈലില്‍ ആണ് സംഭവം.
സിനിമാ ചിത്രീകരണ സംഘം സഞ്ചരിച്ച വാഹനത്തിന്റെ ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ത്തു. ആന ഏറെനേരം പരിഭ്രാന്തി സൃഷ്ടിച്ചു.
ആര് ആര് ടി സംഘം പ്രദേശത്ത് നിരീക്ഷണത്തിനുണ്ടെന്നും ഗുരുതര പ്രശ്നങ്ങളില്ല എന്നും വനം വകുപ്പ് അറിയിച്ചു. ആനയും വാഹനവും അഭിമുഖമായി വന്നപ്പോഴാണ് ആക്രമണം ഉണ്ടായത്. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: