ചെന്നൈ : തമിഴ്നാട്ടിൽ ക്രമസമാധാനം തകർന്നതിനെ തുടർന്ന് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് സംസ്ഥാന ബിജെപി അധ്യക്ഷൻ അണ്ണാമലൈ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, പ്രത്യേകിച്ച് ലൈംഗിക പീഡനം, ബലാത്സംഗം, കൊലപാതകം എന്നിവ പരിഹരിക്കുന്നതിൽ ഭരണകക്ഷിയായ ഡിഎംകെ സർക്കാർ പരാജയപ്പെട്ടെന്ന് അണ്ണാമലൈ തുറന്നടിച്ചു. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം സ്റ്റാലിന്റെ ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ചത്.
ഈ സംഭവങ്ങൾ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളിൽ ഇത്തരം റിപ്പോർട്ടുകളാണ് കൂടുതൽ കാണാൻ സാധിക്കുക. ഇത് സമൂഹത്തിൽ ഭയം സൃഷ്ടിക്കുന്നു, പ്രത്യേകിച്ച് സ്ത്രീകളെ ഇത് സാരമായി ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഡിഎംകെ സർക്കാർ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടതിനാൽ മുഖ്യമന്ത്രി എംകെ സ്റ്റാലിന് ഇത്തരം സംഭവങ്ങളിൽ ആശങ്കയില്ലെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിന് കർശനമായ നിയമങ്ങൾ നടപ്പിലാക്കുമെന്ന് സ്റ്റാലിൻ അടുത്തിടെ നിയമസഭയിൽ പ്രതിജ്ഞയെടുത്തിട്ടും, ഈ വാഗ്ദാനങ്ങൾ നിറവേറ്റപ്പെട്ടിട്ടില്ലെന്നും അണ്ണാമലൈ തുറന്നടിച്ചു. ഇതിനു പുറമെ തത്വത്തിൽ ഒരു ഉപയോഗശൂന്യമായ സർക്കാരാണ് ഡിഎംകെയെന്ന് അദ്ദേഹം പറഞ്ഞു. കുറ്റവാളികൾ ഡിഎംകെ അംഗങ്ങളാണെങ്കിൽ അവരെ സംരക്ഷിക്കാൻ സംസ്ഥാന സംവിധാനം ഉപയോഗിക്കുന്നത് ഇന്ന് സാമൂഹിക വിരുദ്ധർക്ക് നിയമത്തെയോ പോലീസിനെയോ ഭയമില്ല എന്ന വസ്തുതയിലേക്ക് നയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ അടുത്തിടെ തമിഴ്നാട്ടിൽ അരങ്ങേറിയ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ ഒരു പട്ടിക തന്നെ അദ്ദേഹം നവമാധ്യമത്തിൽ പങ്കിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: