തിരുവനന്തപുരം: റോഡുകളില്‍ നിന്നും മറ്റും ടോള്‍ പിരിക്കാതെ ഇനി കിഫ്ബിക്ക് മുന്നോട്ടുപോകാനാവില്ലെന്ന് മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. മുന്‍ നിലപാടില്‍ നിന്നുള്ള മലക്കംമറിച്ചിലാണ് തോമസ് ഐസകിന്റേത്. 2019 ജൂണില്‍ നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസക്, കിഫ്ബി പദ്ധതികളില്‍ നിന്ന് ടോളോ യൂസര്‍ ഫീയോ പിരിക്കില്ലെന്ന് ഉറപ്പുനല്‍കിയിരുന്നു. താന്‍ മുന്‍പു പറഞ്ഞതിനൊന്നും ഇപ്പോള്‍ പ്രസക്തിയില്ലെന്നും ടോള്‍ എന്ന വാക്കിനാണ് പ്രശ്നമെങ്കില്‍ മറ്റെന്തെങ്കിലും പേരില്‍ പിരിവു നടത്താമെന്നും തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: