Entertainment

ദിലീപ് നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷിക്കപ്പെടുമോ? അഡ്വ ബിഎ ആളൂർ പറയുന്നു

Published by

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വരാൻ ഇനി വെറും മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. കേസിന്റെ അന്തിമ വിചാരണയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കേസിൽ നടൻ ദിലീപ് കുറ്റവിമുക്തനാകുമെന്നും അദ്ദേഹം അഗ്നിശുദ്ധി നടത്തി തിരിച്ചുവരുമെന്നുമൊക്കെയാണ് ദിലീപ് അനുകൂലികൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ഇപ്പോഴിതാ കേസിലെ ദിലീപിന്റെ വിധിയെന്താകുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് അഡ്വ ബിഎ ആളൂർ. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

 

ദിലീപ് രക്ഷപ്പെട്ട് പോകുമെന്ന് ഇപ്പോൾ പറയുന്നത് ശരിയല്ല, ഇരയ്‌ക്ക് നീതി കിട്ടണമല്ലോ. നടി കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിക്ക് വേണ്ടി ഹാജരായ അഭിഭാഷകനാണ് ഞാൻ. പ്രതിഭാഗത്തോട് ഒപ്പമാണ് അപ്പോൾ ഞാൻ. എന്നുവെച്ച് പ്രതിഭാഗത്തെ എല്ലാ പ്രതികൾക്കും ഒപ്പമാണ് ഞാൻ എന്ന് പറയുന്നില്ല. അവർക്ക് വേണ്ടി അവരുടെ അഭിഭാഷകരുണ്ട്. അവർ നല്ല രീതിയിൽ കേസുകൾ അവതരിപ്പിക്കുന്നുവെന്ന് ഞാൻ മനസിലാക്കുന്നു.

 

ജനപ്രിയ നായകനെ രക്ഷിച്ചാൽ നിങ്ങളുടെ അഭിഭാഷകരെ കുറ്റം പറയും. ശിക്ഷിച്ചാൽ കോടതികളെ കുറ്റംപറയും. ഈ കേസിൽ എനിക്ക് പറയാനുള്ളത് ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ ശിക്ഷിക്കുകയും കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെങ്കിൽ പ്രതിയെ വെറുതെ വിടുകയും ചെയ്യും. ജനപ്രിയ നായകൻ ഏറ്റവും വലിയ അഭിഭാഷകനെ ഏറ്റവും കൂടുതൽ പൈസ ചിലവാക്കി നിയമസംവിധാനത്തെ മാറ്റി മറിക്കുന്നതിന് വേണ്ടി കൊണ്ടുവന്നിട്ടുണ്ട്. നിയമസംവിധാനത്തെ മാറ്റി മറിക്കുന്നത് കുറ്റങ്ങൾ ചെയ്തു കൊണ്ടല്ല. നിയമത്തിനുള്ളിൽ തന്നെ നിന്ന് കൊണ്ട് ലൂപ്പ്ഹോളുകൾ കണ്ടെത്തി പ്രോസിക്യൂഷൻ സംവിധാനം ശരിയല്ലെന്ന് കോടതിയെ ധരിപ്പിക്കാനാണ്’, ആളൂർ പറഞ്ഞു

 

പ്രതിഫലത്തെ കുറിച്ചും ആളൂർ സംസാരിച്ചു. ‘ഒരു പാവപ്പെട്ടയാൾ എന്റെ കൊലപാതകം നടത്തി എന്റെ അടുത്ത് വന്ന് കഴിഞ്ഞാൽ ഞാൻ വാങ്ങുന്ന മിനിമം ഫീസ് അയാളോട് പറയും. അതിന് അയാൾ തയ്യാറാവുകയാണെങ്കിൽ ഞാൻ കേസ് വാദിക്കും. ഇനി വലിയൊരു കക്ഷിയാണ് വരുന്നതെങ്കിൽ ഞാൻ പറയും നല്ല രീതിയിൽ പൈസ ചെലവാക്കിയാൽ നിങ്ങൾക്ക് കേസിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗങ്ങൾ ഞാൻ പറഞ്ഞ് തരാമെന്ന്. എന്നെ അന്വേഷിച്ച് വരുന്ന വ്യക്തികൾ ആദ്യം ചോദിക്കുന്ന ചോദ്യം എന്റെ ഫീസ് എത്രയാണെന്നാണ്. അഡ്വ ആളൂർ കൂടുതൽ ഫീസ് വാങ്ങി കേസ് നടത്തുന്ന ആളാണെന്ന് നിങ്ങൾക്ക് അറിയാം, അതുകൊണ്ട് തയ്യാറെടുപ്പിൽ വന്നിട്ടുണ്ടെങ്കിൽ മാത്രം മുന്നോട്ട് പോകാമെന്ന്’, ആളൂർ പറഞ്ഞു

 

എനിക്കെതിരായ വിമർശനങ്ങളെ ഒരു ചെവിയിൽ കേട്ട് മറുചെവിയിലൂടെ വിട്ടുകളയുന്ന ആളാണ് ഞാൻ. എന്നെ കുറ്റം പറയുന്നവരെ സല്യൂട് ചെയ്യുന്ന ആളാണ് ഞാൻ. എനിക്ക് കൂടുതൽ ഊർജം നൽകുന്നതാണ് ഞാൻ. ഇത്തരക്കാർക്ക് മറുപടി കൊടുക്കാൻ ഞാൻ താത്പര്യപ്പെടുന്നില്ല.

 

ഞാൻ വിവാഹം കഴിക്കാത്തതിന് കാരണം ഞാൻ എന്റെ ജോലിയെ ആത്മാർത്ഥമായി ഇഷ്ടപ്പെടുന്നയാളാണ്. ജീവിത്തതിൽ പ്രധാന്യം ജോലിക്ക് തന്നെയാണ്. എന്റെ ജോലിക്ക് വിവാഹം ഒരു തടസമാകരുത്. ഞാൻ ഇപ്പോൾ ലിവിങ് ടുഗേദറാണ്. വിവാഹം നടന്നാൽ എന്റെ പാട്ണർ പറയുന്ന കാര്യങ്ങൾ കേൾക്കാൻ പൂർണമായും ബാധ്യസ്ഥനാകും. അത് എന്റെ പ്രൊഫഷണലിസത്തെ ബാധിക്കും. അതുകൊണ്ട് മാത്രമാണ് വിവാഹത്തെ മുൻനിർത്തി എന്റ ജീവിതം നശിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല’, ആളൂർ വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by