Kerala

അഗളിയില്‍ 7 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

രാത്രി ഉറങ്ങുന്ന സമയത്ത് ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുന്നതായാണ് പരാതി

Published by

പാലക്കാട് : അഗളിയില്‍ ഏഴ് വയസുകാരി മകളെ രണ്ട് വര്‍ഷത്തോളമായി ലൈംഗികമായി പീഡിപ്പിച്ച് വന്ന പിതാവ് അറസ്റ്റില്‍. അഗളി സ്വദേശി കാര്‍ത്തിക് (35) ആണ് അറസ്റ്റിലായത്.

രാത്രി ഉറങ്ങുന്ന സമയത്ത് ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുന്നതായാണ് പരാതി.അഗളി പൊലീസ് കഴിഞ്ഞ ദിവസമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തനിക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്ന് കുട്ടി അമ്മയെ അറിയിച്ചതിനെ തുടര്‍ന്നാണ് കുട്ടിയെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പരിശോധനയിലാണ് ലൈംഗിക പീഡനം വ്യക്തമായത്.

തുടര്‍ന്ന് ആശുപത്രി അധികൃതരാണ് വിവരം പൊലീസില്‍ അറിയിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by