India

‘ഡൽഹിയിൽ ഞങ്ങൾക്ക് പൂജ്യമല്ല, എട്ടാം തിയ്യതി വരെ കാത്തിരിക്കൂ’ എന്ന് കോണ്‍ഗ്രസിന്റെ വെല്ലുവിളി

Published by

ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതിനെ തുടര്‍ന്ന് പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പൂജ്യം സീറ്റാണ് കോൺഗ്രസിന് പ്രവചിച്ചിരിക്കുന്നത്. ഇതിൽ പ്രതികരിച്ച് കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിത് രംഗത്തെത്തിയിരിക്കുകയാണ്. എട്ടാം തിയ്യതി വരെ കാത്തിരിക്കൂ, ഞങ്ങള്‍ നല്ല പോലെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്നാണ് സന്ദീപ് ദീക്ഷിതിന്റെ പ്രതികരണം. അതേ സമയം, മിക്ക എക്സിറ്റ് പോളുകളും ബിജെപിക്കാണ് മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്.

ചാണക്യയുടെ എക്സിറ്റ് പോളില്‍ ബിജെപിക്ക് 39 മുതല്‍ 44 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചിക്കുന്നു. ആംആദ്മിക്ക് 25 മുതല്‍ 28 വരെയും ലഭിക്കുമെന്നും ചാണക്യ പ്രവചിക്കുന്നു. ഫെബ്രുവരി എട്ടിനാണ് ഫലപ്രഖ്യാപനം.എക്സിറ്റ് പോളുകൾ പ്രകാരം ആം ആദ്മി പാർട്ടിയെ അട്ടിമറിച്ച് ബിജെപി അധികാരത്തിലേറും. ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപിയ്‌ക്ക് അനുകൂലമാണ്.

40 മുതൽ 60 വോട്ടുകൾ വരെ നേടി ബിജെപി അധികാരത്തിലെത്തുമെന്നാണ് വിവിധ എക്സിറ്റ് പോളുകൾ പറയുന്നത്. തുടരെ രണ്ട് തവണയായി ഡൽഹിയിൽ ആം ആദ്മി പാർട്ടിയാണ് ഭരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും ഒറ്റയ്‌ക്കാണ് എഎപി അധികാരം പിടിച്ചത്. എന്നാൽ, 2013 മുതൽ ബിജെപിയ്‌ക്ക് ഇവിടെ പിടിയ്‌ക്കാൻ കഴിഞ്ഞിരുന്നില്ല.

മുൻപ് കോൺഗ്രസിന്റെ പിന്തുണയോടെയായിരുന്നു ആം ആദ്മി പാർട്ടി ഭരിച്ചിരുന്നത്. കഴിഞ്ഞ 27 വർഷമായി ഡൽഹിയിൽ ബിജെപിയ്‌ക്ക് ഭരണം ലഭിച്ചിട്ടില്ല. എന്നാൽ, ഇത് ഇത്തവണ മാറുമെന്നാണ് സൂചനകൾ. 15 വർഷം തുടരെ ഡൽഹി ഭരിച്ചിരുന്ന കോൺഗ്രസിന് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by