ന്യൂദൽഹി : ജീവിതത്തിൽ ആദ്യമായി താൻ ബിജെപിയ്‌ക്ക് വോട്ട് ചെയ്തതായി ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ പ്രസിഡന്റ് സാജിദ് റാഷിദി . തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷം പുറത്ത് വന്ന വീഡിയോയിലാണ് റാഷിദി ഇക്കാര്യം പറഞ്ഞത്.
“എന്റെ ജീവിതത്തിൽ ആദ്യമായി ഞാൻ ബിജെപിക്ക് വോട്ട് ചെയ്തു. ബിജെപിയെ തോൽപ്പിക്കാൻ വേണ്ടി മാത്രമാണ് മുസ്ലീങ്ങൾ ബിജെപിക്കെതിരെ വോട്ട് ചെയ്യുന്നതെന്ന് ആരോപണങ്ങളുണ്ടായിരുന്നു. ഇത്തവണ ഡൽഹിയിൽ ബിജെപി വിജയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു” – റാഷിദി പറയുന്നു. മുൻപ് പലപ്പോഴും ബിജെപിയെയും, ഹിന്ദു വിശ്വാസങ്ങളെയും ആക്ഷേപിച്ചിട്ടുള്ള വ്യക്തിയാണ് റാഷിദി .
ശക്തമായ ത്രികോണ മല്‍സരത്തിനാണ് ദൽഹി ഇന്ന് സാക്ഷ്യം വഹിച്ചത് . 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ഥികളാണ് ദല്‍ഹിയില്‍ ജനവിധി തേടുന്നത്. അതേസമയം ദൽഹിയിലെ എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയാണ് മുന്നിൽ നിൽക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക