Kerala

വടകരയില്‍ സി പി എമ്മിന് തലവേദനയായി വീണ്ടും വിമതരുടെ പ്രകടനം

നേരുള്ളവനെ മുറിച്ചു മാറ്റുന്നു എന്നായിരുന്നു പ്രവര്‍ത്തകരുടെ മുദ്രാവാക്യം

Published by

കോഴിക്കോട്: വടകരയില്‍ സി പി എമ്മിന് തലവേദനയായി വീണ്ടും വിമതരുടെ പ്രകടനം. സിപിഎം ശക്തികേന്ദ്രമായ മുടപ്പിലാവിലാണ് ഇരുപതോളം പ്രവര്‍ത്തകരുടെ പ്രകടനം നടന്നത്.

വടകരയില്‍ നിന്നുള്ള നേതാവ് പികെ ദിവാകരനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതിലാണ് പ്രതിഷേധം. പാര്‍ട്ടി നേതൃത്വം പ്രശ്‌നപരിഹാരത്തിന് ശ്രമം നടത്തവെയാണ് വീണ്ടും പ്രതിഷേധ പ്രകടനം നടന്നത്.

നേരുള്ളവനെ മുറിച്ചു മാറ്റുന്നു എന്നായിരുന്നു പ്രവര്‍ത്തകരുടെ മുദ്രാവാക്യം. കഴിഞ്ഞ ദിവസവും ഇതേ വിഷയത്തില്‍ പ്രകടനം നടന്നിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by