Kerala

ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കവെ യുവതിക്ക് പരിക്കേറ്റ സംഭവം; ഹോട്ടലുടമ പിടിയിലായി

ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് യുവതിയുടെ താമസ സ്ഥലത്തേക്ക് ഹോട്ടല്‍ ഉടമ ദേവദാസും ജീവനക്കാരായ റിയാസും സുരേഷും കയറി ചെന്നത്

Published by

കോഴിക്കോട്: മുക്കത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ ഹോട്ടല്‍ ജീവനക്കാരി യുവതിക്ക് കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. ഹോട്ടലുടമ ദേവദാസ് ആണ് പിടിയിലായത്.

കേസിലെ മറ്റു രണ്ടു പ്രതികളായ റിയാസ്, സുരേഷ് എന്നിവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കുന്നംകുളത്ത് നിന്നാണ് ഹോട്ടല്‍ ഉടമയായ ദേവദാസിനെ പിടികൂടിയത്. ബസ് യാത്രക്കിടെയാണ് പൊലീസ് ദേവദാസിനെ കസ്റ്റഡിയിലെടുത്തത്.

അതിനിടെ,മുക്കത്ത് യുവതിയെ ഹോട്ടല്‍ ഉടമയും സഹായികളും പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കേരള വനിത കമ്മീഷന്‍ കോഴിക്കോട് റൂറല്‍ എസ്പിയോട് അടിയന്തര റിപ്പോര്‍ട്ട് തേടി. ഈ മാസം രണ്ടിനാണ് കേസിനാധാരമായ സംഭവമുണ്ടായത്.

യുവതി കെട്ടിടത്തില്‍ നിന്ന്ചാടുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങള്‍ ഇന്നലെ കുടുംബം പുറത്തുവിട്ടിരുന്നു. യുവതിയെ ഹോട്ടല്‍ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളുമാണ് കുടുംബം പുറത്തുവിട്ടത്.

ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് യുവതിയുടെ താമസ സ്ഥലത്തേക്ക് ഹോട്ടല്‍ ഉടമ ദേവദാസും ജീവനക്കാരായ റിയാസും സുരേഷും കയറി ചെന്നത്. ഈ സമയത്ത് വീഡിയോ ഗെയിം കളിക്കുകയായിരുന്നു യുവതി. വീട്ടില്‍ അതിക്രമിച്ചു കയറിയ മൂവരും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് യുവതി മുക്കം പൊലീസിനോട് പറഞ്ഞത്.പ്രാണ രക്ഷാര്‍ത്ഥം യുവതി കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു.

വനിതാ സഹപ്രവര്‍ത്തകര്‍ അവധിയില്‍ പോയ തക്കത്തിന് വീട്ടില്‍ അതിക്രമിച്ച് കയറിതടക്കം ഗുരുതര കുറ്റം ചെയ്തിട്ടും, പ്രതികള്‍ ആരെന്ന് കൃത്യമായി തിരിച്ചറിഞ്ഞിട്ടും നടപടികള്‍ വൈകുന്നതില്‍ യുവതിയുടെ കുടുംബം ആശങ്ക അറിയിച്ചിരുന്നു. നട്ടെല്ലിനും ഇടുപ്പിനും പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by